ബി.ജെ.പി, ആർ.എസ്​.എസ്​ സംയുക്​തയോഗം ഇന്ന്​ തുടങ്ങും

ന്യൂഡൽഹി: കേന്ദ്രസർക്കാറി​െൻറ പ്രവർത്തനം വിലയിരുത്താൻ ഉന്നത നേതാക്കൾ പെങ്കടുക്കുന്ന മൂന്നുദിവസത്തെ ബി.ജെ.പി, ആർ.എസ്.എസ് സംയുക്ത യോഗം മധ്യപ്രദേശിലെ ഉജ്ജയിനിൽ ബുധനാഴ്ച തുടങ്ങും. സംഘ്പരിവാർ സംഘടനകളായ സ്വദേശി ജാഗരൺ മഞ്ച്, ഭാരതീയ കിസാൻസംഘ്, ഭാരതീയ മസ്ദൂർസംഘ്, സഹകാർ ഭാരതി, അഖിൽ ഭാരതീയ ഗ്രഹക് പഞ്ചായത്ത്, ലഘു ഉദ്യോഗ് ഭാരതി എന്നിവയുടെ നേതാക്കളും പെങ്കടുക്കും. ഇൗ സംഘടനകൾ സർക്കാർ നയങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കും. ഇന്ത്യയിലെ രാഷ്ട്രീയ, സാമ്പത്തിക സ്ഥിതിയും ചർച്ച ചെയ്യും. കേന്ദ്ര ബജറ്റിന് മുന്നോടിയായി ചേരുന്ന യോഗത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് സംഘ്പരിവാർ സംഘടനനേതാവ് പറഞ്ഞു. ബി.ജെ.പി പ്രസിഡൻറ് അമിത് ഷാ, ആർ.എസ്.എസ് നേതാക്കളായ സുരേഷ് ഭയ്യാജി ജോഷി, ദത്താത്രേയ ഹൊസബലെ, കൃഷ്ണ ഗോപാൽ എന്നിവർ യോഗത്തിെനത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.