പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിെൻറ പേര് വീണ്ടും പഴയതുപോലെ ശ്രീധർമശാസ്ത ക്ഷേത്രം എന്ന് മാറ്റാനുള്ള തീരുമാനം ദേവസ്വം ബോർഡ് യോഗം ബുധനാഴ്ച കൈക്കൊള്ളും. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ക്ഷേത്രത്തിെൻറ പേര് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം എന്നാക്കിയിരുന്നു. ദേവസ്വം ബോർഡ് അംഗീകരിച്ച പ്രമേയം റദ്ദുചെയ്യുമെന്ന് പ്രസിഡൻറ് എ. പദ്മകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. പുതിയ ഭരണസമിതി പഴയ രീതിയിൽ ശ്രീധർമശാസ്ത ക്ഷേത്രം എന്ന് ക്ഷേത്രത്തിന് നാമകരണം ചെയ്യും. ഇക്കാര്യം ബുധനാഴ്ചത്തെ യോഗത്തിെൻറ അജണ്ടയായി ഉൾപ്പെടുത്തി. പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം ബോർഡ് പ്രസിഡൻറായിരിക്കെയാണ് ശബരിമല ശ്രീധർമശാസ്ത ക്ഷേത്രം എന്നത് ശബരിമല ശ്രീഅയ്യപ്പസ്വാമി ക്ഷേത്രം എന്നാക്കിയത്. ഇത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രയാറിെൻറ മാത്രം താൽപര്യ പ്രകാരമാണ് പേര് മാറ്റിയതെന്ന് ആരോപണമുയർന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ബോർഡ് അംഗം കെ. രാഘവൻ എന്നിവരും ഇതിനെതിരെ രംഗത്തെത്തിയിരുന്നു . തുടർന്ന് ദേവസ്വം ബോർഡ് രേഖകളിലും കത്തിടപാടുകളിലും അയ്യപ്പസ്വാമി ക്ഷേത്രമെന്നാണ് പരാമർശിച്ചത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് അനുകൂലമാകുന്നതിന് പേര് മാറ്റം ആവശ്യമാണെന്നായിരുന്നു പ്രയാർ ഗോപാലകൃഷ്ണൻ വിശദീകരിച്ചത്. സജി ശ്രീവത്സം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.