പള്ളിയോടം നാട്ടുകൂട്ടം

ചെങ്ങന്നൂർ: ഉമയാറ്റുകര പള്ളിയോട നിർമാണ സമിതിയുടെ നേതൃത്വത്തിൽ 'പള്ളിയോടം നാട്ടൊരുമയുടെ പ്രതീകം' സന്ദേശവുമായി നാട്ടുകൂട്ടം നടന്നു. മുൻ എം.പി തോമസ് കുതിരവട്ടം ഉദ്ഘാടനം ചെയ്തു. കവി ഒ.എസ്. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. 137 വർഷമായി പള്ളിയോടം ഉള്ള കരയാണ് ഉമയാറ്റുകര. കഴിഞ്ഞ ചതയം ജലോത്സവത്തിൽ പങ്കെടുക്കുന്നതിനിെട നിലവിെല പള്ളിയോടത്തിന് കേട് സംഭവിച്ചതിനെ തുടർന്നാണ് പുതിയത് നിർമിക്കാൻ കരക്കാർ തീരുമാനിച്ചത്. 2154ാം നമ്പർ എൻ.എസ്.എസ് കരയോഗത്തി​െൻറ ഉടമസ്ഥതയിൽ നിർമിക്കുന്ന പുതിയ എ ബാച്ച് പള്ളിയോടത്തിന് 55 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിർമാണത്തിന് തുടക്കംകുറിച്ചുകൊണ്ടുള്ള വൃക്ഷപൂജ ജനുവരി ഏഴിന് നടക്കും.151 അംഗ സമിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. നാട്ടുകൂട്ടത്തിൽ എ.കെ. ശശിധരൻ, അമ്പിളി സജീവ്, അജി ആർ. നായർ, പി.എം. ജയകുമാർ, രാജശേഖരൻ നായർ, വിഷ്ണു നമ്പൂതിരി, ഒ.കെ. ഭാസ്കരൻ, സജി വർഗീസ്, ദേവദാസ്, ബിജു കൃഷ്ണൻ എന്നിവർ സംസാരിച്ചു. കത്തോലിക്ക കോൺഗ്രസ് സമൂഹത്തി​െൻറ ശബ്ദമാകണം കുട്ടനാട്: കാർഷിക മേഖല ഉൾെപ്പടെ നിരവധിയായ ജനകീയ പ്രശ്നങ്ങൾ പഠിക്കുകയും അതിൽ ഇടപെടുകയും പരിഹാരമാർഗങ്ങൾ കണ്ടെത്തുകയും ചെയ്യുന്നതിന് കത്തോലിക്ക കോൺഗ്രസ് മുന്നിട്ടിറങ്ങണമെന്ന് കുട്ടനാട് വികസന സമിതി എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. തോമസ് പീലിയാനിക്കൽ പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് പുളിങ്കുന്ന്, ചമ്പക്കുളം, എടത്വ ഫൊറോനകളുടെ സംയുക്ത നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അൽമായ സമൂഹത്തെ സഭക്കും സമുദായത്തിനും രാജ്യത്തിനും നന്മക്കായി ഉപകരിക്കത്തക്ക വിധം ശക്തിപ്പെടുത്താൻ കത്തോലിക്ക കോൺഗ്രസ് പുതിയ പ്രവർത്തന പദ്ധതികൾ രൂപവത്കരിക്കണം. കത്തോലിക്ക കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത വൈസ് പ്രസിഡൻറ് അച്ചാമ്മ യോഹന്നാൻ അധ്യക്ഷത വഹിച്ചു. ഔസേപ്പച്ചൻ ചെറുകാട്, ഫൊറോന പ്രസിഡൻറുമാരായ സി.ടി. തോമസ് കാച്ചാംകോടം, സിബി മൂലങ്കുന്ന്, മോഡി തോമസ് കൊച്ചുപുരക്കൽ, ജോസി കുര്യൻ പുതുമന, കുര്യാക്കോസ് പുളിവേലി, സിജിമോൻ പീറ്റർ പോളക്കൽ, വർഗീസ് മാത്യു തുണ്ടിയിൽ, ജോസ് ചുങ്കപ്പുര, ജോർജുകുട്ടി കന്നയിൽ, മോളി ജോസഫ് പുരക്കൽ, തോമാച്ചൻ വടുതല, ഫിലോമിന ബിജു, ഷാജി കൊല്ലശ്ശേരി, ആനിയമ്മ ജോപ്പൻ, ആൻസമ്മ തുണ്ടിയിൽ, പെണ്ണമ്മ തുണ്ടിയിൽ, ജോമോൻ സേവ്യർ, അലക്സാണ്ടർ പുത്തൻപുര, ടോമിച്ചൻ മേപ്പുറം എന്നിവർ സംസാരിച്ചു. ഫെബ്രുവരി 13ന് വൈകീട്ട് മൂന്നിന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ഭാരവാഹികൾ, ചങ്ങനാശ്ശേരി അതിരൂപത ഭാരവാഹികൾ, സീറോ മലബാർ കർഷക ഫോറം ഭാരവാഹികൾ എന്നിവർക്ക് കുട്ടനാട്ടിൽ കത്തോലിക്ക കോൺഗ്രസി​െൻറ നേതൃത്വത്തിൽ വരവേൽപ് നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.