വിവാഹ വാർഷികത്തിൽ വീട് നൽകി

കായംകുളം: വിവാഹ വാർഷികത്തിന് നിർധന കുടുംബത്തിന് വീടും വസ്തുവും നൽകി വയോധിക ദമ്പതികൾ. മാതാപിതാക്കളുടെ അമ്പതാം വിവാഹ വാർഷിക ഉപഹാരമായി അവരുടെ ആഗ്രഹ പ്രകാരം മക്കളാണ് വീടും സ്ഥലവും വാങ്ങി നൽകിയത്. പൊതുപ്രവർത്തകനായ കൃഷ്ണപുരം ഞക്കനാൽ കൊച്ചുകളീക്കൽ നവനീതത്തിൽ നാരായണപിള്ള-ലീല ദമ്പതിമാരാണ് വേറിട്ട ആഘോഷം സംഘടിപ്പിച്ചത്. ഇൗ മാസം 24നാണ് ഇവരുടെ ദാമ്പത്യം അമ്പതാണ്ട് തിക‍യുന്നത്. വാടക വീട്ടിൽ കഴിഞ്ഞിരുന്ന വിധവക്കും വിദ്യാർഥികളായ രണ്ട് മക്കൾക്കുമാണ് വീട് നൽകിയത്. ഭർത്താവി​െൻറ മരണത്തോടെ കൂലിവേല ചെയ്ത് മക്കളെ പോറ്റുന്ന അമ്മക്ക് സ്വന്തം വീടെന്നത് സ്വപ്നമായിരുന്നു. മൂന്ന് സ​െൻറ് വസ്തുവും വീടും ഏഴ് ലക്ഷം രൂപ െചിലവഴിച്ചാണ് വാങ്ങി നൽകിയത്. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കൃഷ്ണപുരം പഞ്ചായത്ത് വൈസ് പ്രസിഡൻറുമായി പ്രവർത്തിച്ചിട്ടുള്ള നാരായണപിള്ളയുടെ പൊതുജീവിതത്തിൽ നിരവധി കുടുംബങ്ങൾക്ക് ആശ്വാസം പകർന്നിരുന്നു. ആധാര കൈമാറ്റ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജയൻ അമ്മാസ്, സുഭാഷ്, ഷംസുകുഞ്ഞ് എന്നിവർ സംബന്ധിച്ചു. നിർത്തിയിട്ട ബസി​െൻറ ചില്ലുതകർത്തു പൂച്ചാക്കൽ: പുതുവത്സര രാത്രിയിൽ നിർത്തിയിട്ടിരുന്ന ബസി​െൻറ മുൻവശത്തെ ചില്ല് തകർത്തു. തൈക്കാട്ടുശ്ശേരി തൈക്യാതൃക്കൽ ക്ഷേത്രത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ദേവധാര ബസി​െൻറ മുൻവശത്തെ ചില്ലാണ് സാമൂഹിക വിരുദ്ധർ കഴിഞ്ഞ രാത്രിയിൽ നശിപ്പിച്ചത്. ചേർത്തല - തൈക്കാട്ടുശ്ശേരി അരൂർ റൂട്ടിൽ സർവിസ് നടത്തുന്ന ബസാണ് ദേവധാര. സ്ഥിരമായി ക്ഷേത്രത്തിന് സമീപമാണ് ബസ് പാർക്ക് ചെയ്യുന്നത്. രണ്ട് മാസം മുമ്പ് ബസിൽനിന്നും രാത്രിയിൽ ജാക്കി മോഷണം പോയതായും ജീവനക്കാർ പറഞ്ഞു. കാരുണ്യത്തി​െൻറ കരസ്പർശം പദ്ധതിക്ക് തുടക്കം അമ്പലപ്പുഴ: പുതുവർഷദിനത്തിൽ കാരുണ്യത്തി​െൻറ കരസ്പർശം ക്ഷേമ പദ്ധതിക്ക് തുടക്കമായി. എളിമ പുരുഷ സ്വയം സഹായ സംഘത്തി​െൻറ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ് ഡോ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അനിൽ കുമാർ നാലുപറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എസ്. സാബു, നിസാർ വെള്ളാപ്പള്ളി, ശൈലേന്ദ്രൻ തച്ചുതറ, ഗോപകുമാർ, രംഗനാഥപിള്ള, ഷൈജു, വിജയപ്പൻ, പ്രദീപ്, സമീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.