ബിസിനസ്​: എ.ബി.സി എംപോറിയോ തുറന്നു

കൊച്ചി: ബിൽഡിങ് മെറ്റീരിയൽ വിപണനരംഗത്ത് പ്രശസ്തരായ എ.ബി.സി ഗ്രൂപ്പി​െൻറ പുതിയ ഷോറൂം ഇടപ്പള്ളി ടോൾ ജങ്ഷനിൽ ലുലു ഗ്രൂപ് ഇൻറർനാഷനൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി ഉദ്ഘാടനം ചെയ്തു. നൂറിലധികം അന്താരാഷ്ട്ര ബ്രാൻഡുകൾ ഒരു കുടക്കീഴിൽ അവതരിപ്പിക്കുന്ന 40,000 ച. അടി ആഡംബര സ്റ്റുഡിയോയാണിത്. ഇറ്റലി, ജർമനി, തുർക്കി, സ്പെയിൻ, ജപ്പാൻ എന്നിവിടങ്ങളിൽനിന്നുള്ള പ്രമുഖ ബ്രാൻഡുകളാണ് പ്രധാനമായും ഇവിടെ ഉള്ളെതന്ന് മാനേജിങ് ഡയറക്ടർ മുഹമ്മദ് മദനി പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിൽ ഡയറക്ടർമാരായ കെ.എൻ. ജുനൈദ്, അബ്ദുൽ അനസ്, സി.ഇ.ഒ (ഇൻറർനാഷനൽ ഒാപറേഷൻസ്), മുഹമ്മദ് റിജാസ്, അറ്റ്മോഫ് സ്ഥാപകനും പ്രിൻസിപ്പൽ ആർക്കിടെക്ടുമായ മുഹമ്മദ് ഫവാസ് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.