വീട്ടിൽ കയറി ആക്രമണം; യുവാവിനെ അറസ്​റ്റ്​ ചെയ്തു

മാന്നാർ: വീട്ടിൽ കയറി ഭാര്യയുടെ മാതാപിതാക്കളെ കുത്തിപ്പരിക്കേൽപിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല തൃപ്പെരുന്തുറ ഇരമത്തൂർ കൈതത്തറയിൽ വീട്ടിൽ സതീശനെയാണ്(-31) അറസ്റ്റ് ചെയ്തത്. മാന്നാർ കുട്ടമ്പേരൂർ കുന്നുമ്പുറത്ത് ആതിരഭവനിൽ ലത-(42), ഭർത്താവ് സുരേഷ് -(47) എന്നിവരെയാണ് വീട്ടിൽ കയറി കുത്തിപ്പരിക്കേൽപിച്ചത്. കഴിഞ്ഞ 30ന് വൈകീട്ട് ഏഴിനാണ് സംഭവം. പൊലീസ് പറയുന്നത്: സംഭവത്തിന് രണ്ടുദിവസം മുമ്പ് രണ്ടര വയസ്സുള്ള കുട്ടിയുമൊത്ത് ഭാര്യ ആതിര അവരുടെ മാതാപിതാക്കളോടൊപ്പം കുട്ടമ്പേരൂരിലെ വീട്ടിലായിരുന്നു താമസം. 30ന് ഭാര്യവീട്ടിൽ കയറി രണ്ടര വയസ്സുള്ള മകളെയും എടുത്ത് പുറത്തുകടക്കാൻ ശ്രമിച്ച സതീശനെ ഭാര്യാമാതാവുൾപ്പെടെ തടഞ്ഞതിനെ തുടർന്നാണ് ഇരുവെരയും കുത്തി പരിക്കേൽപിച്ചത്. ഗുരുതര പരിക്കേറ്റ ഇരുവരും മാവേലിക്കര ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. മാന്നാർ എസ്.എച്ച്.ഒ.എസ് വിദ്യാധരൻ, എസ്.ഐ കെ. ശ്രീജിത്ത് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കത്തിക്കുത്തിൽ രണ്ടുപേർക്ക് പരിക്ക് ചെങ്ങന്നൂർ: പുതുവത്സരാഘോഷം അതിരുകടന്നതിനെ തുടർന്നുണ്ടായ കത്തിക്കുത്തിൽ രണ്ടുപേർക്ക് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറിയനാട് കൊല്ലകടവ് കിഴക്കേവീട്ടിൽ ഇസ്മായിലി​െൻറ മകൻ ഹൻസ് (ഷാനി അനസ് -35), ഹൻസി​െൻറ വല്യമ്മയുടെ മകൻ കൊല്ലകടവ് പള്ളത്ത് വീട്ടിൽ ബിജു (49) എന്നിവർക്കാണ് കത്തിക്കുത്തിൽ പരിക്കേറ്റത്. ഇവരെ കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചെറുവല്ലൂർ ഞാഞ്ഞൂക്കാട് മലയിൽ തറയിൽ തെക്കേതിൽ വീട്ടിൽ കുട്ടപ്പൻ (സന്തോഷ് -35), ഇയാളുടെ സഹോദരൻ ചെറുവല്ലൂർ, ഞാഞ്ഞൂക്കാട് ശ്രീനിലയത്തിൽ വീട്ടിൽ ശ്രീകുമാർ (48) എന്നിവരെയാണ് വെൺമണി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫി​െൻറ നേതൃത്വത്തിൽ കൊല്ലകടവിൽ തിങ്കളാഴ്ച ഹർത്താൽ ആചരിച്ചു. സംഭവം നടന്ന സ്ഥലത്തും കൊല്ലകടവിലും പൊലീസ് പട്രോളിങ് ശക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.