പൗർണമി പ്രാർഥന

അരൂർ: ശാന്തിഗിരി ആശ്രമ സ്ഥാപകൻ കരുണാകരഗുരുവി​െൻറ ജന്മഗൃഹമായ ചന്തിരൂർ ആശ്രമത്തിൽ നടത്തി. ജനനി അഭേദ ജ്‍ഞാന തപസ്വിനി നേതൃത്വം നൽകി. തിരുവനന്തപുരം ആശ്രമം, മറ്റ് ഉപാശ്രമങ്ങൾ എന്നിവിടങ്ങളിലും പ്രാർഥന നടന്നു. വാർഷികാഘോഷവും പുരസ്കാര ദാനവും ആലപ്പുഴ: വിശ്വതേജസ്സ് മാസികയുടെ വാർഷികാഘോഷവും പുരസ്കാര ദാനവും നടന്നു. അമ്പലപ്പുഴ താലൂക്ക് എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡൻറ് കലവൂർ എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സാഹിത്യ പുരസ്കാരം കലവൂർ എൻ. ഗോപിനാഥനിൽനിന്ന് ആലപ്പുഴ രാജശേഖരൻ നായർ ഏറ്റുവാങ്ങി. വിശ്വതേജസ്സ് പത്രാധിപർ വി. രാജൻ അധ്യക്ഷത വഹിച്ചു. ആര്യാട് ഭാർഗവൻ, വി. അറുമുഖം, സിറിൾ ഡൊമിനിക്, സെൽവരാജ് എന്നിവർ സംസാരിച്ചു. ചിത്രരചന മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.