ബാസ്​കറ്റ്ബാൾ ടൂർണമെൻറ് സമാപിച്ചു

ആലപ്പുഴ: നഗരസഭ മൈതാനത്ത് മൂന്ന് ദിവസമായി നടക്കുന്ന മസ്ഗാല സോക്കർ സെവൻ നാഷനൽ . ആലപ്പുഴ ബീച്ച് ക്ലബി​െൻറയും ജില്ല ബാസ്കറ്റ്ബാൾ അസോസിയേഷ​െൻറയും ആഭിമുഖ്യത്തിലായിരുന്നു ടൂർണമ​െൻറ്. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴ സ​െൻറ് ജോസഫ്സ് ഗേൾസ് സ്കൂളും ആൺകുട്ടികളുടെ വിഭാഗത്തിൽ പുന്നപ്ര ജ്യോതിനികേതൻ ബോയ്സ് സ്കൂളും വിജയികളായി. നഗരസഭ ചെയർമാൻ തോമസ് ജോസഫ് ട്രോഫികൾ വിതരണം ചെയ്തു. പി.ജെ. ജോസഫ്, ഫിലിപ് എബ്രഹാം, സന്തോഷ്കുമാർ, വി.ജെ. വിഷ്ണു എന്നിവർ പങ്കെടുത്തു. ബോധവത്കരണ ക്ലാസ് പൂച്ചാക്കൽ: പാണാവള്ളി തെക്കുംഭാഗം മുഹ്യിദ്ദീൻ പുത്തൻപള്ളി മഹല്ല് കമ്മിറ്റിയുടെയും മദ്റസ പി.ടി.എ കമ്മിറ്റിയുെടയും ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസും കുടുംബസംഗമവും നടത്തി. ഹിദായത്തുൽ ഇസ്ലാം മദ്റസ ഹാളിൽ മഹല്ല് ചീഫ് ഇമാം അബ്ദുല്ല ഫൈസി ഉദ്ഘാടനം നിർവഹിച്ചു. മഹല്ല് പ്രസിഡൻറ് എം.ഇ. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. വയനാട് പി.സി. ഉമർ മൗലവി ക്ലാസിന് നേതൃത്വം നൽകി. മഹല്ല് സെക്രട്ടറി അൻസാർ, സുലൈമാൻ ദാരിമി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.