യോഗ ആൻഡ് മെഡിറ്റേഷന്‍: തീയതി നീട്ടി തിരുവനന്തപുരം: 'സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ആൻഡ് മെഡിറ്റേഷന്‍' (മോര്‍ണിങ് ബാച്ച്) കോഴ്‌സിന് ജനുവരി 12 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു/പ്രീ-ഡിഗ്രി ജയിച്ചിരിക്കണം. കോഴ്‌സ് കാലാവധി: മൂന്നുമാസം. സമയം: രാവിലെ ഏഴു മുതല്‍ ഒമ്പതു വരെ. ഫീസ്: 6000. അപേക്ഷ ഫീസ്: 100 രൂപ. ക്ലാസുകള്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും പി.എം.ജി ജങ്ഷനിലെ CACEE കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍: 0471- 2302523. ബി.എ എല്‍.എല്‍.ബി/ബി.കോം എല്‍.എല്‍.ബി/ ബി.ബിഎ എല്‍.എല്‍.ബി ടൈംടേബിള്‍ ജനുവരി 22ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ പഞ്ചവത്സര ബി.എ എല്‍.എല്‍.ബി/ബി.കോം എല്‍.എല്‍.ബി/ബി.ബി.എ എല്‍.എല്‍.ബി പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in). ബി.ഡി.എസ് പരീക്ഷ ജനുവരി 31ന് തുടങ്ങുന്ന അവസാന വര്‍ഷ ബി.ഡി.എസ് -പാര്‍ട്ട് രണ്ട് (സപ്ലിമെൻററി -2008 സ്‌കീമും 2008ന് മുമ്പുള്ള സ്‌കീമും) ഡിഗ്രി പരീക്ഷകള്‍ക്ക് പിഴകൂടാതെ ജനുവരി 10 (50 രൂപ പിഴയോടെ ജനുവരി 12, 125 രൂപ പിഴയോടെ ജനുവരി 16) വരെ ഫീസടച്ച് അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.