മൂവാറ്റുപുഴ പൂരവും കുടമാറ്റവും ആവേശമായി

മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മൂവാറ്റുപുഴ പൂരവും കുടമാറ്റവും നടന്നു. ക്ഷേത്രമുറ്റത്ത് നടന്ന പകൽപ്പൂരം കാണാൻ സ്ത്രീകൾ അടക്കം നൂറുകണക്കിന് ഭക്തജനങ്ങളെത്തി. അഞ്ച് ആനകൾ അണിനിരന്ന പൂരവും കുടമാറ്റവും വൈകീട്ട് നാലുമുതൽ ക്ഷേത്രത്തിന് മുന്നിലെ മൈതാനത്താണ് നടന്നത്. കുന്നത്തൂർ രാമു വെള്ളൂർക്കുന്നത്തപ്പ​െൻറ തിടമ്പേറ്റി. അക്കിക്കാവ് കാർത്തികേയൻ, വരടിയം ജയറാം, ഉണ്ണിമങ്ങാട്ട് ഗണപതി, പെരിങ്ങേലിപ്പുറം അപ്പു എന്നീ ഗജവീരന്മാർ അകമ്പടി സേവിച്ചു. പെരുവനം പ്രകാശൻമാരാരുടെ പ്രമാണത്തിൽ 40ൽപരം കലാകാരന്മാർ അണിനിരന്ന പഞ്ചാരിമേളവും വാദ്യവും പകൽപൂരത്തിന് കൊഴുപ്പേകി. വൈകീട്ട് ദീപാരാധനക്കുശേഷം ഏഴിന് നൃത്തവും തുടർന്ന് ശ്രീഭൂതബലി, പള്ളിവേട്ട, അകത്തേക്കുള്ള എഴുന്നള്ളിപ്പ് എന്നിവയും നടന്നു. സമാപനദിവസമായ ചൊവ്വാഴ്ച രാവിലെ ഏഴിന് ആറാട്ട് എഴുന്നള്ളിപ്പ് തുടർന്ന് ആറാട്ട് വരവ്, കരിമരുന്ന് പ്രയോഗം, ആറാട്ടുസദ്യ. (പടം EM MVPA VELOORKUNNAM PAKAL POORM)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.