പുതുവര്‍ഷാഘോഷ ലഹരിയിൽ പിടിയിലായത് 31പേര്‍

മൂവാറ്റുപുഴ: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പുതുവര്‍ഷാഘോഷ ലഹരിയിൽ പിടിയിലായത് 31പേര്‍. ഇവര്‍ക്കെതിരെ കേസെടുത്തു. പൊലീസ്‌ സ്റ്റേഷനിലെത്തിച്ച ഇവര്‍ മദ്യലഹരിയില്‍ നില്‍ക്കാന്‍പോലും കഴിയാത്തവരായിരുന്നു. ഉള്ളിലുണ്ടായിരുന്ന മദ്യമടക്കം സ്റ്റേഷനിലെ തറയില്‍ ഛര്‍ദ്ദിച്ചതോടെ ദുര്‍ഗന്ധത്താല്‍ െപാലീസുകാര്‍ പലരും വെളിയിൽ ചാടി. പലെരയും പുലര്‍ച്ചയോടെയാണ് ജാമ്യം നല്‍കി വിട്ടയച്ചത്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാനും ആഘോഷങ്ങള്‍ അമിതമാകാതിരിക്കാനും പൊലീസ് ശക്തമായ പരിശോധനകളാണ് നടത്തിയത്. പിടികൂടിയവര്‍ക്ക് ബോധം തെളിഞ്ഞപ്പോള്‍ സ്റ്റേഷന്‍ ശുചീകരിച്ചാണ് പറഞ്ഞയച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.