തലമുറകൾ നിധിപോലെ കാത്തുസൂക്ഷിച്ച പുസ്തകശേഖരം കോളജിന്​ നൽകി ബാബു ചെറിയാൻ

മൂവാറ്റുപുഴ: തലമുറകൾ നിധിപോലെ കാത്തുസൂക്ഷിച്ച വിലപ്പെട്ട പുസ്തക ശേഖരം നിർമല കോളജിലെ 'ഒരു പുസ്തകം ഒരു ജീവിതം' പദ്ധതിക്ക് നൽകി തോട്ടക്കര കൊച്ചുപറമ്പിൽ ബാബു ചെറിയാൻ മാതൃകയായി. ശാസ്ത്രം, സാഹിത്യം, കല, േകാമേഴ്‌സ് മേഖലകളിലെ 600ൽപരം പുസ്തകങ്ങളാണ് ദാനം ചെയ്തത്. പിതാമഹൻ ചെറിയാൻ പൂതമ്പാറ പുസ്തക പ്രേമിയായിരുന്നുവെന്ന് ബാബു പറഞ്ഞു. പത്തു മക്കളെയും വായനലോകത്തിലൂടെയാണ് അദ്ദേഹം വഴി നടത്തിയത്. സി.എം.ഐ സഭയിലെ പ്രമുഖ വൈദികൻ ഉൾെപ്പടെ മക്കളും അവരുടെ മക്കളും വായിച്ചുതീർത്ത പുസ്തകങ്ങളാണ് നിർമല കോളജിലെ വിദ്യാർഥികൾക്ക് ഉപകാരപ്പെടത്തക്ക വിധത്തിൽ ദാനം ചെയ്തത്. നിർമല കോളജിലെ പൂർവവിദ്യാർഥി സംഘടനയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയെക്കുറിച്ച് അറിഞ്ഞ ബാബു, പുസ്തക ശേഖരം നൽകുകയായിരുന്നു. നിർമല കോളജിലെ 1979--82 ബാച്ചിലെ ബി.എസ്സി ഫിസിക്‌സ് വിദ്യാർഥിയായിരുന്നു ബാബു. പ്രിൻസിപ്പൽ ഡോ. ടി.എം. ജോസഫ് പുസ്തകങ്ങൾ ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.