പഠനയാത്ര നടത്തി

കൂത്താട്ടുകുളം: പ്രത്യേക പരിഗണന വേണ്ട കുട്ടികളുടെ മാനസിക ഉല്ലാസം ലക്ഷ്യമിട്ട് എസ്.എസ്.എ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും പുതുവർഷ സമ്മാനമായി സൗജന്യ പഠനയാത്ര സംഘടിപ്പിച്ചു. പ്രത്യേക പരിഗണന വേണ്ട 30 കുട്ടികളും 10 സ്കൂൾ കുട്ടികളും അടങ്ങുന്ന സംഘം കൂത്താട്ടുകുളം ബി.ആർ.സിയുടെ നേതൃത്വത്തിൽ നീണ്ടൂർ ചെമ്മാച്ചേൽ ഫാം ടൂറിസം പാർക്ക് സന്ദർശിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളുമുണ്ടായി. ബി.പി.ഒ. കെ.എം. സുജാത, നിധി ജോസ് , ഇ.കെ. സിജി, റിസോഴ്‌സ് അധ്യാപകരായ റെയ്നിമോൾ കുര്യൻ, അനുരാജ്, ജോബി പൗലോസ്, കെ.പി. സീമ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.