പാകിസ്താൻ ജയിലുകളില്‍ 457 ഇന്ത്യക്കാര്‍

146 മത്സ്യത്തൊഴിലാളികളെ വിട്ടയക്കും ഇസ്ലാമാബാദ്: പാകിസ്താനിലെ ജയിലുകളില്‍ കഴിയുന്നത് 457 ഇന്ത്യക്കാർ. ഇതിൽ 399 പേർ മത്സ്യത്തൊഴിലാളികളാണ്. ജയിലിൽ കഴിയുന്നവരുടെ പേരുവിവരം ഇന്ത്യന്‍ ഹൈകമീഷന് കൈമാറി. 2008 മേയ് 21ന് ഇരുരാജ്യങ്ങളും ഒപ്പുവെച്ച കരാർ പ്രകാരമാണ് തടവുകാരുടെ പട്ടിക നൽകിയതെന്ന് പാക് വിദേശകാര്യ ഒാഫിസ് അറിയിച്ചു. കരാർ പ്രകാരം വർഷത്തിൽ രണ്ടുതവണ (ജനുവരി ഒന്ന്, ജൂലൈ ഒന്ന് ) വിവരങ്ങൾ പരസ്പരം കൈമാറണം. ഇന്ത്യന്‍ ജയിലുകളിലുള്ള പാക് പൗരന്മാരുടെ പട്ടിക ന്യൂഡല്‍ഹിയിൽ പാക് ഹൈകമീഷന് കൈമാറിയിട്ടുണ്ട്. 146 മത്സ്യത്തൊഴിലാളികളെ ജനുവരി എട്ടിന് വിട്ടയക്കാൻ പാകിസ്താൻ തീരുമാനിച്ചിട്ടുണ്ട്. അറബിക്കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് പറഞ്ഞാണ് ഇന്ത്യൻ െതാഴിലാളികളെ പാകിസ്താൻ പിടികൂടിയത്. അതിർത്തി ലംഘിച്ചതിന് പാക് തൊഴിലാളികളെ ഇന്ത്യയും തടവിലാക്കാറുണ്ട്. കൃത്യമായി അതിർത്തി നിർണയിക്കാത്തതിനാൽ ഇത്തരം നടപടികൾ ഇരുഭാഗത്തും തുടരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.