കോതമംഗലം നഗരസഭ ജീവനക്കാർക്ക് ശമ്പളം മുടങ്ങി

കോതമംഗലം: പതിറ്റാണ്ടുകൾക്കുശേഷം കോതമംഗലം നഗരസഭയിലെ ജീവനക്കാർക്ക് ശമ്പളം മുടങ്ങി. 75 ജീവനക്കാർക്കുവേണ്ടി 30 ലക്ഷം രൂപയാണ് ശമ്പളയിനത്തിൽ നൽകേണ്ടത്. മാസത്തിലെ ആദ്യത്തെ പ്രവൃത്തി ദിനത്തിൽത്തന്നെ ജീവനക്കാർക്ക്‌ വേതനം ലഭിക്കുന്നതിനായി പണം എസ്.ബി.ഐയുടെ തങ്കളം ബ്രാഞ്ചിലുള്ള നഗരസഭയുടെ അക്കൗണ്ടിൽ നിക്ഷേപിക്കുകയാണ് പതിവ്. എന്നാൽ, ഇത്തവണ ശമ്പളം നൽകുന്നതിന് ആവശ്യമായ തുക അക്കൗണ്ടിൽ നിക്ഷേപിക്കാൻ നഗരസഭക്ക് കഴിഞ്ഞില്ല. മൂന്നാം തീയതിയും ലഭിക്കാൻ സാധ്യത ഇല്ല. ശമ്പളം മുടങ്ങിയത് നഗരസഭ കൗൺസിലി​െൻറ പിടിപ്പുകേടാെണന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നഗരസഭക്ക് ജനങ്ങളിൽനിന്ന് നിയമാനുസരണ നികുതികൾ, ലൈസൻസ് ഫീസുകൾ എന്നിവ കൃത്യമായി പിരിച്ചെടുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ശമ്പളം മുടങ്ങുമെന്ന് ചൂണ്ടിക്കാണിച്ചെങ്കിലും വേണ്ടത്ര ജാഗ്രത പുലർത്താൻ അധികാരികൾ തയാറായില്ല. വരുന്ന മാസങ്ങളിലും ശമ്പളം കൃത്യമായി നൽകുവാൻ കഴിയില്ല എന്ന സൂചനകളാണ് പുറത്തുവരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.