പരിശീലനം ആരംഭിക്കും

കൊച്ചി: കേരള സര്‍ക്കാറി​െൻറ തൊഴില്‍ നൈപുണ്യ വകുപ്പായ കെ.എ.എസ്.ഇയ്ക്ക് കീഴിലുള്ള സ​െൻറര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ എൻറര്‍പ്രണര്‍ഷിപ് െഡവലപ്‌മ​െൻറ് (സീഡ്) നടത്തുന്ന പരിശീലനം പത്തിന് തുടങ്ങുമെന്ന് സിഡ് അസിസ്റ്റൻറ് ഫാക്കൽലിറ്റി ഷിബിന്‍ മുഹമ്മദ് പത്രസമ്മേളനത്തില്‍ പറഞ്ഞു. നാഷനല്‍ റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടായ എൻറര്‍പ്രണര്‍ഷിപ് െഡവലപ്‌മ​െൻറ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേര്‍ന്നാണ് പരിശീലനം സംഘടിപ്പിക്കുന്നത്. 32 ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനം ഇൻറര്‍നെറ്റ് ഓഫ് തിങ്ക്‌സ് അടിസ്ഥാനമാക്കിയാണ് നടത്തുന്നത്. ഈ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകളെ വാര്‍ത്തെടുക്കാന്‍ വേണ്ടിയുള്ള ബിസിനസ് ആന്‍ഡ് മാനേജ്‌മ​െൻറ് വിഷയങ്ങളിലുള്ള പരിശീലനവും നല്‍കും. 20 പേര്‍ക്കാണ് പ്രവേശനം ലഭിക്കുക. അഞ്ചിന് മുമ്പ് പ്രോജക്ട് ഐഡിയയും ബയോഡാറ്റയുമായി അങ്കമാലി സൗത്തിലുള്ള സീഡ് ഓഫിസിനെ സമീപിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.