നേവൽ ബേസിലെ കോൺട്രാക്ട് തൊഴിലാളി സമരം ഒത്തുതീർപ്പാക്കണം – സി.ഐ.ടി.യു

കൊച്ചി: സതേൺ നേവൽ കമാൻഡ് കോൺട്രാക്ട് വർക്കേഴ്സ് യൂനിയ​െൻറ നേതൃത്വത്തിൽ തൊഴിലാളികൾ ഡിസംബർ 26 മുതൽ തുടങ്ങിയ അനിശ്ചിതകാല പണിമുടക്ക് ഒത്തുതീർപ്പാക്കാൻ കോൺട്രാക്ടർമാരും നേവൽ അധികൃതരും ഉടൻ തയാറാകണമെന്ന് സി.ഐ.ടി.യു എറണാകുളം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ദക്ഷിണ നാവിക ആസ്ഥാനത്തി​െൻറ നിയന്ത്രണത്തിലുള്ള നേവൽ ബേസ്, േദ്രാണാചാര്യ, എസ്.എം.എ രാമേശ്വരം, എം.ഇ.എസ് എന്നിവിടങ്ങളിലാണ് സമരം. 25 വർഷമായി ജോലി ചെയ്തുവരുന്ന ഈ വിഭാഗം തൊഴിലാളികൾ കടുത്ത തൊഴിൽ ചൂഷണത്തിന് വിധേയമായിരിക്കുകയാണ്. ശുചീകരണ ജോലിക്ക് നിയോഗിച്ചിട്ടുള്ള ഇവരിൽ ഭൂരിപക്ഷവും സ്ത്രീകളാണ്. കേന്ദ്രസർക്കാർ ഒരു വർഷം മുമ്പ് പ്രഖ്യാപിച്ച മിനിമം വേതനംപോലും കോൺട്രാക്ടർമാർ ഇവർക്ക് നൽകുന്നില്ല. നിയമം നിഷ്കർഷിക്കുന്ന േപ്രാവിഡൻറ് ഫണ്ട്, ഇ.എസ്.ഐ, എന്നീ ആനുകൂല്യങ്ങൾ പല കരാറുകാരും നൽകുന്നില്ല. സ്ത്രീ തൊഴിലാളികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനോ വസ്ത്രം മാറുന്നതിനോ ഉള്ള സൗകര്യങ്ങളും അധികൃതർ ഏർപ്പെടുത്തിയിട്ടില്ല. സമരത്തിന് എല്ലാ വിധ പിന്തുണയും സഹായവും നൽകാൻ മുഴുവൻ സംഘടനകളോടും സി.ഐ.ടി.യു ജില്ല കമ്മിറ്റി അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.