പൈതൃക നഗരിക്ക് നിറച്ചാർത്തായി കൊച്ചിൻ കാർണിവൽ റാലി

മട്ടാഞ്ചേരി: രണ്ടാഴ്ച നീണ്ടുനിന്ന കൊച്ചിൻ കാർണിവൽ നവവത്സര ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് ഫോർട്ട്കൊച്ചിയിൽ നടന്ന റാലി വർണശബളമായി. വൈകീട്ട് നാല് മണിയോടെയാണ് റാലി ആരംഭിച്ചത്. മേയർ സൗമിനി ജയിൻ ഗജവീര‍​െൻറ മുകളിലേക്ക് തിടമ്പേറ്റിയതോടെ റാലി നീങ്ങി തുടങ്ങി. കെ.വി. തോമസ് എം.പി ,ഹൈബി ഈഡൻ എം.എൽ.എ എന്നിവർ സംബന്ധിച്ചു. പഞ്ചവാദ്യം, മയിലാട്ടം അമ്മൻകുടം, പരിചമുട്ടുകളി, കരകാട്ടം, ബൊമ്മക്കളി, ശിങ്കാരിമേളം എന്നീ നാടൻ കലാരൂപങ്ങളും, വാദ്യമേളങ്ങളും അണിനിരന്ന റാലി കണ്ണിനും, കാതിനും വിരുന്നായി. കലാരൂപങ്ങൾക്ക് പിറകെ പ്രഛന്നവേഷധാരികൾ അണിനിരന്നു. ഇവക്ക് പിറകെയായിരുന്നു നിശ്ചല ദൃശ്യങ്ങൾ. റാലി ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ടിലെത്തി സമാപിച്ചു. തുടർന്ന് പൊതുസമ്മേളനത്തോടെയാണ് ഈ വർഷത്തെ കാർണിവലിന് കൊടിയിറങ്ങിയത്. കൗൺസിലർമാരായ ഷൈനി മാത്യു, എ.ബി.സാബു, കെ.ജെ.ആൻറണി, സീനത്ത് റഷീദ്, ശ്യാമള പ്രഭു, ബിന്ദു ലെവിൻ, ജയന്തി പ്രേംനാഥ്, മുൻ മേയർ കെ.ജെ. സോഹൻ, കാർണിവൽ കമ്മിറ്റി ജനറൽ കൺവീനർ വി.ഡി. മജീന്ദ്രൻ, സെക്രട്ടറി വിൽസൺ, മുഹമ്മദ് അബ്ബാസ് എന്നിവർ റാലിക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.