പെരിയാർ മലിനീകരണവിരുദ്ധ സമിതി നേതാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം ^ആം ആദ്​മി

പെരിയാർ മലിനീകരണവിരുദ്ധ സമിതി നേതാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം -ആം ആദ്മി കൊച്ചി: പെരിയാർ മലിനീകരണവിരുദ്ധ സമിതി നേതാവ് ഏലൂർ പുരുഷനെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമത്തില്‍നിന്ന് പൊലീസ് പിന്മാറണമെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ. മലിനീകരണനിയന്ത്രണ ബോർഡി​െൻറ പേരിൽ വ്യാജ റിപ്പോർട്ട് തയാറാക്കിയതായി കാണിച്ച് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഏലൂർ പുരുഷനെ ജയിലില്‍ അടക്കാനുള്ള ഗൂഢനീക്കമാണ് പൊലീസ് നടത്തുന്നത്. പുരുഷൻ നൽകിയെന്ന് പറയപ്പെടുന്ന രേഖ തങ്ങൾ തയാറാക്കിയതാണെന്ന് ബോർഡുതന്നെ വിവരാവകാശനിയമപ്രകാരം നൽകിയ മറുപടിയിൽനിന്ന് വ്യക്തമാണെന്നിരിക്കെ, ആ രേഖ വ്യാജമാണെന്ന കുറ്റം ചുമത്തുന്നതിന് പിന്നിൽ നിക്ഷിപ്ത താൽപര്യങ്ങളാണ്. പ്രസ്തുതരേഖ ഒരു തെളിവെന്ന നിലയിൽ ഹൈകോടതിതന്നെ സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ ആ രേഖ ആധാരമാക്കി ഒരു കേസ് എടുക്കാൻ ഹൈകോടതിയുടെ അനുമതി വേണം. കേസ് ഹൈകോടതിയുടെ മേൽനോട്ടത്തിൽ നടക്കണം. തന്നെയുമല്ല, ഇത്തരം ഒരു കേസ് എടുക്കാൻ വരാപ്പുഴ പൊലീസ് സ്റ്റേഷനുള്ള അധികാരംതന്നെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ചില കമ്പനി ഉടമകളുടെ താൽപര്യമനുസരിച്ച് പ്രവർത്തിക്കുന്ന പൊലീസിനെ നിലക്ക് നിർത്താൻ സർക്കാർ തയാറാകണമെന്നും നീലകണ്ഠൻ ആവശ്യപ്പെട്ടു. അൻവർ. സി.കെ, എം.എം. സക്കീർ ഹുസൈൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.