കൊച്ചി: നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് പെരുമ്പാവൂര്‍ സ്വദേശിനിയും ഓട്ടോ ഡ്രൈവറുമായ കെ.വി. നിഷ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതിനായി കോടതിയെ ഉടന്‍ സമീപിക്കുമെന്നും ജിഷ കേസില്‍ പൊലീസിെൻറ ഭാഗത്തുനിന്നുണ്ടായ ഉദാസീനത എന്തിനാണെന്നു തെളിയിക്കണമെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ അമീറുൽ ഇസ്‌ലാം മാത്രമാണ് കുറ്റക്കാരനെന്ന് വിശ്വസിക്കുന്നില്ല. ജിഷയുടെ അമ്മ രാജേശ്വരിക്ക് സത്യങ്ങള്‍ എല്ലാം അറിയാം. പണത്തിന് വേണ്ടിയാണോ ഇതെല്ലാം മറച്ചുെവക്കുന്നതെന്ന് സംശയമുണ്ട്. ജിഷയുടെ അമ്മായിക്കും പല സത്യങ്ങളും പുറത്തു പറയാനുണ്ട്. പെരുമ്പാവൂരിലുള്ള ഒരു പാറമടയില്‍ നടന്ന കൊലപാതകം ജിഷ നേരിട്ട് കണ്ടിരുന്നു. ഇതില്‍ കുറ്റവാളിയായവര്‍ക്കെതിരേയുള്ള തെളിവുകള്‍ സമാഹരിക്കാനാണ് പെന്‍ കാമറ അടക്കമുള്ളവ വാങ്ങിയത്. അമ്മായിയോട് ഇങ്ങനെ ഒരു സംഭവം നടന്നതായി പറഞ്ഞിരുന്നു. എന്നാല്‍, പൊലീസ് ഇക്കാര്യങ്ങള്‍ ഒന്നും പരിശോധിച്ചിട്ടില്ല. പോസ്റ്റുമോര്‍ട്ടത്തിനുശേഷം വളരെ വൈകിയ സമയത്തും മൃതദേഹം സംസ്‌കരിച്ചത് തെളിവുകള്‍ നശിപ്പിക്കുന്നതിനു വേണ്ടിയാണ്. ഒരു കൊലപാതകം നടന്ന വീട്ടില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഒന്നും പൊലീസ് സ്വീകരിച്ചില്ല. സംഭവം വിവാദമാകുന്നതുവരെ ആര്‍ക്കു വേണമെങ്കിലും കയറിയിറങ്ങാവുന്ന സാഹചര്യമായിരുന്നു അവിടെ. ഇതെല്ലാം ചൂണ്ടി ക്കാണിക്കുന്നതു ജിഷയുടെ കൊലപാതകത്തില്‍ രാഷ്്ട്രീയമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നുള്ളതാണ്. ഇതെല്ലാം അന്വേഷണം നടത്തി പുറത്തുകൊണ്ടുവരണമെന്നും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.