ആർ.സി.സിയിൽ സുകൃതം പദ്ധതി നിർത്തലാക്കിയിട്ടില്ല

must തിരുവനന്തപുരം: റീജനൽ കാൻസർ സ​െൻററിൽ സുകൃതം പദ്ധതി വഴി ചികിത്സാ സഹായം നൽകുന്നത് നിർത്തലാക്കിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ. പദ്ധതി നടപ്പാക്കിയത് 2014 നവംബർ മുതലാണ്. പദ്ധതിയിലുൾെപ്പടുത്തി ഏകദേശം 8286 േരാഗികൾക്കായി 45 കോടിേയാളം ചെലവഴിച്ചിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങളും രോഗികൾക്ക് നൽകിയ ചികിത്സയെ സംബന്ധിച്ച വിവരങ്ങളും സർക്കാറിനെയും മെഡിക്കൽ സർവിസസ് കോർപറേഷൻ ലിമിറ്റഡിനെയും ആർ.സി.സി കൃത്യമായി അറിയിച്ചിട്ടുണ്ട്. എന്നാൽ, സുകൃതം പദ്ധതി ആർ.സി.സിയിൽ നിർത്തലാക്കിയെന്നും പദ്ധതി വഴി ചെലവഴിച്ച തുകയെ സംബന്ധിച്ച വിശദവിവരങ്ങൾ ആർ.സി.സിയിൽ ലഭ്യമല്ലെന്നും തെറ്റായ വിവരങ്ങൾ പത്രമാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും ചിലർ ബോധപൂർവം പ്രചരിപ്പിക്കുന്നുണ്ട്. ആർ.സി.സിയിൽ സ്വന്തം ഫണ്ടിൽനിന്ന് ചെലവഴിച്ച 20 കോടിയോളം മെഡിക്കൽ സർവിസസ് കോർപറേഷൻ ലിമിറ്റഡിൽനിന്ന് ലഭിക്കാത്തതുമൂലം ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ സ്ഥാപനത്തിനുെണ്ടങ്കിലും സുകൃതം പദ്ധതി ആർ.സി.സിയിൽ ഇതുവരെ നിർത്തലാക്കിയിട്ടില്ലെന്ന് ആർ.സി.സി അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.