കൊച്ചി: പൊതുജനപ്രവേശനം നിഷേധിച്ച് അടച്ചുപൂട്ടിയ എറണാകുളം രാജേന്ദ്ര മൈതാനം പുതുവത്സരദിനത്തിൽ വീണ്ടും പൊതുജനത്തിന് തുറന്നു നൽകി. 2014ലായിരുന്നു മൈതാനം അടച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മൈതാനത്തു നടന്ന ചടങ്ങിൽ പ്രഫ. എം.കെ. സാനു നാട മുറിച്ചതോടെ മൈതാനം നഗരത്തിന് സ്വന്തമായി. കൊച്ചിയുടെ പൊതുജീവിതത്തിെൻറ അവിഭാജ്യഭാഗമാണ് രാജേന്ദ്ര മൈതാനമെന്ന് പ്രഫ. എം.കെ. സാനു പറഞ്ഞു. സ്വാതന്ത്ര്യസമര വേദിയായിരുന്നു മൈതാനം. ദേശാഭിമാനികളായ സ്വാതന്ത്ര്യസമരഭടന്മാരുടെ സ്മരണ മൈതാനത്തിെൻറ അന്തരീക്ഷത്തിൽ കലർന്നിട്ടുണ്ടെന്നും വിശുദ്ധമായ മനസ്സോടുകൂടിയാണ് താൻ രാജേന്ദ്ര മൈതാനം പൊതുജനങ്ങൾക്കായി സമർപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലേസര്‍ ഷോ സംവിധാനത്തിെൻറ നിര്‍മാണത്തിനായിരുന്നു രാജേന്ദ്ര മൈതാനം ആദ്യമടച്ചത്. കഴിഞ്ഞവര്‍ഷം പൂര്‍ണമായും പ്രവേശനം നിഷേധിച്ചു. മൈതാനത്തിെൻറ ഭംഗി പൂര്‍ണമായും ചോര്‍ത്തിക്കളഞ്ഞ ലേസര്‍ ഷോ സംവിധാനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ലക്ഷക്കണക്കിന് രൂപ മുടക്കി നിര്‍മിച്ച ലേസര്‍ സംവിധാനം ഖജനാവിന് വൻ നഷ്ടമാണുണ്ടാക്കിയത്. എം.കെ. സാനുവും പി.എസ്.സി മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണനും ചേർന്ന് കണിക്കൊന്നത്തൈകൾ നട്ടു. ഹൈബി ഈഡൻ എം.എൽ.എയും സി.പി.എം നേതാവ് കെ.എം. സുധാകരനും ചേർന്ന് വെള്ളരിപ്രാവുകളെ പറത്തി. ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ, മുൻ എം.പി പി. രാജീവ്, സി.പി.എം നേതാവ് കെ.എം. സുധാകരൻ, പ്രഫ. മാത്യു പൈലി, ടെൽക് ചെയർമാൻ എൻ.സി. മോഹനൻ, ജോൺ ഫെർണാണ്ടസ് എം.എൽ.എ എന്നിവർ പങ്കെടുത്തു. ജി.സി.ഡി.എ സെക്രട്ടറി എം.സി. ജോസഫ് സ്വാഗതവും എക്സിക്യൂട്ടിവ് അംഗം കെ.ജെ. മാക്സി എം.എൽ.എ നന്ദിയും പറഞ്ഞു. ചടങ്ങിനുശേഷം സംഘം കലാഗ്രൂപ്പിെൻറ സംഗീതപരിപാടിയും അരങ്ങേറി. പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതിനോടനുബന്ധിച്ച് മൈതാനം അലങ്കരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.