പ്രവാസി നാടകോത്സവത്തിന്​ തുടക്കം

കോഴിക്കോട്: സംസ്ഥാന സർക്കാറും കേരള സംഗീത നാടക അക്കാദമിയും ഒരുക്കുന്ന . ഇൗ മാസം 12നും 13നും തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയുടെ പ്രഥമ സമ്മേളനത്തോടനുബന്ധിച്ചാണ് നാടകോത്സവം സംഘടിപ്പിച്ചത്. മുംബൈയിലെ പൻവേൽ മലയാളി സമാജം അവതരിപ്പിച്ച 'ഇഡിയറ്റ്' ആണ് ടൗൾഹാളിൽ നടക്കുന്ന നാടകോത്സവത്തി​െൻറ ആദ്യദിനം അരങ്ങിലെത്തിയത്. കേരള സംഗീത നാടക അക്കാദമി പശ്ചിമ മേഖലയിൽ നടത്തിയ നാടക മത്സരത്തിലെ ഒന്നാം സ്ഥാനം 'ഇഡിയറ്റി'നായിരുന്നു. ബുൾബുൾ എന്ന കഥാപാത്രമായെത്തിയ ശ്രീജിത്ത് മോഹനാണ് നായകൻ. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. സംഗീത നാടക അക്കാദമി ചെയർമാൻ സേവ്യർ പുൽപാട്ട് അധ്യക്ഷനായിരുന്നു. ബാദുഷ കടലുണ്ടി, വി.ടി. മുരളി, വൽസൻ സാമുവൽ, ഹരിഹരൻ മുംബൈ എന്നിവർ സംസാരിച്ചു. സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ സ്വാഗതവും പി. മധു നന്ദിയും പറഞ്ഞു. ഒരാഴ്ച നീളുന്ന നാടകോത്സവത്തിന് ഞായറാഴ്ച തിരശ്ശീല വീഴും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.