മൂവാറ്റുപുഴ: ചെളിക്കണ്ടത്തില്‍ കുടുംബസംഗമം ഫാമിലി മീറ്റ് - 2017 എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.എസ്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പേഴക്കാപ്പിള്ളി സെന്‍ട്രല്‍ ജുമാമസ്ജിദ് ഇമാം അഷ്‌റഫി അഷ്‌റഫി കാമില്‍ നിസാമി പന്താവൂര്‍ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും എം.എല്‍.എ നിർവഹിച്ചു. ഡോ.കുഞ്ഞുമുഹമ്മദ് പുലവത്ത് ക്ലാസ് എടുത്തു. പഞ്ചായത്ത് പ്രസിഡൻറ് ആലീസ് കെ. ഏലിയാസ്, മുന്‍ പഞ്ചായത്ത് പ്രസിഡൻറ് പി.എ. ബഷീര്‍, വാര്‍ഡ് അംഗം സി.കെ. സിദ്ദീഖ്, പേഴയ്ക്കാപ്പിള്ളി ബദരിയ്യ ജുമാമസ്ജിദ് ഇമാം ഷിയാസ് റബ്ബാനി, പേഴയ്ക്കാപ്പിള്ളി സെന്‍ട്രല്‍ ജമാഅത്ത് പ്രസിഡൻറ് അസീസ് പാണ്ട്യാരപ്പിള്ളി, പെരുമറ്റം ജുമാ മസ്ജിദ് പ്രസിഡൻറ് പി.എം. അമീറലി, കുടുംബയോഗം ജനറല്‍ സെക്രട്ടറി സി.എം. ജലാല്‍, വൈസ് പ്രസിഡൻറ് സി.എം. അലിക്കുഞ്ഞ്, സി.എം. കൊച്ചുമുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.