ധർണ നടത്തി

പറവൂർ: ഓഖി ദുരിത ബാധിതരെ സഹായിക്കുക, മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജിെവക്കുക, കടലിൽ കാണാതായവരെ ഉടൻ കണ്ടെത്തുക, സഹായധനം ഉടൻ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഒ.ബി.സി മോർച്ച പറവൂർ മണ്ഡലം കമ്മിറ്റി പുത്തൻവേലിക്കര പഞ്ചായത്ത്‌ ഓഫിസിന് മുന്നിൽ . ബി.ജെ.പി മണ്ഡലം പ്രസിഡൻറ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡൻറ് പി.ജെ. മദനൻ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് അജി പൊട്ടശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി പുത്തൻവേലിക്കര പഞ്ചായത്ത്‌ പ്രസിഡൻറ് സുരേഷ്, ബി.ജെ.പി നേതാക്കളായ പി.സി. അശോകൻ, ടിജി വിജയൻ, അനിൽ ചിറവക്കാട്, പ്രദീപ്‌, സാജൻ കട്ടായത്ത്, മുരുകൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.