പുതുവത്സരം രോഗികൾക്കൊപ്പം ആഘോഷിച്ച് കോറ

ആലുവ: പുതുവത്സരാഘോഷം ഗവ. ആയുർവേദ ആശുപത്രിയിലെ രോഗികൾക്കൊപ്പം നടത്തി ആലുവയിലെ റെസിഡൻറ്സ് അസോസിയേഷനുകളുടെ സംയുക്തവേദിയായ കോറ. ആഘോഷങ്ങൾ ഒഴിവാക്കി ആ പണം ഉപയോഗിച്ച് രോഗികൾക്ക് ഉച്ചഭക്ഷണം നൽകിയാണ് പുതുവത്സരം ആഘോഷിച്ചത്. ഔഷധി ചെയർമാൻ ഡോ. കെ.ആർ. വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. കോറ പ്രസിഡൻറ് പി.എ. ഹംസക്കോയ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്‌സൻ ലിസി എബ്രഹാം, വാർഡ് അംഗം സാജിദ, മുൻ നഗരസഭ കമീഷണർ എം.എൻ. സത്യദേവൻ, ജയപ്രകാശ്, ജമാലുദ്ദീൻ, കെ. സുകുമാരൻ, എ.എം. കരീം, വി.ഡി. രാജൻ, വി.ടി. ചാർലി, സാബു ഡേവിഡ്, ടി.കെ. വിജയരാജ്, ഡോ. ലൗലി മാത്യു, ഡോ. അൻവർ, ചന്ദ്രബോസ്, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് കോറ 25,000 രൂപ സംഭാവന നൽകുമെന്ന് പ്രസിഡൻറ് പി.എ. ഹംസക്കോയ പറഞ്ഞു. റോഡ് പുനരുദ്ധാരണത്തിന് 30 ലക്ഷം ആലുവ: എടത്തല പഞ്ചായത്ത് 14ാം വാര്‍ഡില്‍ തകര്‍ന്നുകിടക്കുന്ന മഞ്ഞനിക്കര റോഡി​െൻറ പുനരുദ്ധാരണം നടത്തുന്നതിന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 30 ലക്ഷം രൂപ അനുവദിച്ചതായി അന്‍വര്‍ സാദത്ത് എം.എല്‍.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.