വഖഫ് ബോർഡ് കൂടുതൽ സമയം ചെലവഴിക്കുന്നത് കേസുകൾ തീർപ്പാക്കാൻ --ചെയർമാൻ ബോർഡിെൻറ സ്വത്തുക്കൾ സമൂഹനന്മക്ക് ഉപയോഗിക്കാനാകണം െകാച്ചി: ക്രിയത്മകമായ കാര്യങ്ങളേക്കാൾ വഖഫ് ബോർഡിന് കൂടുതൽ സമയം ചെലവഴിക്കേണ്ടിവരുന്നത് കേസുകൾ തീർപ്പാക്കാനാണെന്ന് ചെയർമാൻ പാണക്കാട് റശീദലി ശിഹാബ് തങ്ങൾ. ആയിരക്കണക്കിന് കേസുകളാണ് കൈകാര്യം ചെയ്യുന്നത്. തർക്കം ഒഴിവാക്കുകയാണെങ്കിൽ വികസനകാര്യങ്ങൾക്ക് സമയം ചെലവഴിക്കാൻ കഴിയും. അഞ്ച് ഏക്കറിലധികം വഖഫ് വസ്തുക്കൾ കൈകാര്യം െചയ്യുന്ന ഭാരവാഹികൾക്കായി സംഘടിപ്പിച്ച സംസ്ഥാനതല ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക വികാസത്തിെൻറ സാമ്പത്തിക സ്രോതസ്സാണ് വഖഫ്. മൂലധനം സ്ഥായിയായി നിലനിർത്തി വരുമാനം ദൈവമാർഗത്തിൽ പ്രയോജനപ്പെടുത്താനും വഖഫ് വസ്തുക്കൾ സംരക്ഷിക്കാനും ശ്രമം ഉണ്ടാകണം. ബോർഡിെൻറ അധീനതയിലുള്ള സ്വത്തുക്കൾ സമൂഹനന്മക്ക് ഉപയോഗിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ഭൂസ്വത്തുക്കളുടെ വിവരണത്തിന് കേന്ദ്ര സർക്കാർ ആരംഭിച്ച വഖഫ് മാനേജ്മെൻറ് സിസ്റ്റം േപാർട്ടലിൽ 99 ശതമാനം വിവരങ്ങളും കേരളം ചേർത്തതായി മുഖ്യപ്രഭാഷണം നടത്തിയ സെൻട്രൽ വഖഫ് ബോർഡ് കൗൺസിൽ സെക്രട്ടറി ബി.എം. ജമാൽ പറഞ്ഞു. ബോർഡ് അംഗം എം.സി. മായിൻ ഹാജി അധ്യക്ഷത വഹിച്ചു. കേന്ദ്ര വഖഫ് കൗൺസിൽ അംഗം ടി.ഒ. നൗഷാദ്, ബോർഡ് അംഗങ്ങളായ വി.പി. സൈനുദ്ദീൻ, എം. ഷറഫുദ്ദീൻ, പി.കെ. ഹമീദ് കുട്ടി, എ. ഹംസ എന്നിവർ സംസാരിച്ചു. BK1 കേരള സ്റ്റേറ്റ് വഖഫ് ബോർഡ് എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച സംസ്ഥാനതല വഖഫ് വികസന ശിൽപശാല ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.