കാലടി: ആദിവാസി യുവാവ് മധുവിനെ മർദിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി കാലടിയിൽ വായ്മൂടി കെട്ടി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി ടി.എസ്. രാധാകൃഷ്ണൻ, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. ഭസിത്കുമാർ, ബി.ജെ.പി കാലടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സതീഷ് തമ്പി യുവമോർച്ച ജില്ല വൈസ് പ്രസിഡൻറ്സലീഷ് ചെമ്മണ്ടൂർ, എ.കെ. അജി, പി.സി. ബിജു എന്നിവർ നേതൃത്വം നൽകി. സി.പി.എമ്മിലെ വാഗ്വാദം ആശയപരമല്ല അധികാര തർക്കം -വി.ഡി. സതീശൻ കാലടി: കോൺഗ്രസ് ബന്ധത്തെചൊല്ലി സി.പി.എമ്മിൽ നടക്കുന്ന വാഗ്വാദം ആശയപരമല്ല അധികാര തർക്കമാെണന്നും യെച്ചൂരിയെ പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കാൻ മോദി ആശ്രിതനായ പിണറായിയെ കൂട്ടുപിടിച്ച് പ്രകാശ് കാരാട്ട് ശക്തമായ കരുനീക്കമാണ് നടത്തുന്നതെന്നും കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശൻ എം.എൽ.എ. ശ്രീഭൂതപുരത്ത് കോൺഗ്രസ് വാർഡ് കമ്മിറ്റി നടത്തിയ രാഷട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അൻവർ സാദത്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. വാർഡ് പ്രസിഡൻറ് വി.ഐ. അഷറഫ് അധ്യക്ഷത വഹിച്ചു. ദിലീപ് കപ്രശ്ശേരി, പി.എൻ. ഉണ്ണികൃഷ്ണൻ, എൻ.എം. അമീർ, വി.വി. സെബാസ്റ്റ്യൻ, സരള മോഹൻ, ഇ.വി. വിജയകുമാർ, അൽഫോൺസ വർഗീസ്, പി.സി. സുരേഷ് കുമാർ, എൻ.എം. ജമാൽ, ഇ.കെ. അബ്ദു, വി.പി. സുകുമാരൻ, എ.എ. അജ്മൽ, ഷമീർ അബ്ദു, എം.എ. നാസർ, എം.എം. ഷിഹാബ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.