ഡോ. എസ്. രാമചന്ദ്രനെ ആക്രമിച്ചവരെ അറസ്‌റ്റ് ചെയ്യണം --നദീസംരക്ഷണ സമിതി ആലുവ: കേരള നദീസംരക്ഷണ സമിതി മുന്‍ പ്രസിഡൻറും കിടങ്ങൂര്‍ എന്‍.എസ്.എസ് കോളജ് മുന്‍ പ്രിന്‍സിപ്പലുമായ ഡോ. എസ്. രാമചന്ദ്രനെ ആക്രമിച്ചവരെ ഉടന്‍ അറസ്‌റ്റ് ചെയ്യണമെന്ന് കേരള നദീസംരക്ഷണ സമിതി അടിയന്തര സംസ്‌ഥാനകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മണ്ണ്, പാറ ഖനനത്തിനെതിരെ ശക്തമായ നിയമപോരാട്ടം നടത്തിയതിനാണ് മാഫിയയുടെ ആക്രമണം. വിഭവങ്ങള്‍ കൊള്ളയടിക്കുന്ന മാഫിയക്ക് അഴിഞ്ഞാടാമെന്ന് കരുതേണ്ടെന്ന് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത പ്രസിഡൻറ് പ്രഫ. എസ്. സീതാരാമന്‍ പറഞ്ഞു. ഏലൂര്‍ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ടി.വി. രാജന്‍, പ്രഫ. ഗോപാലകൃഷ്ണ മൂര്‍ത്തി, വേണു വാരിയത്ത്, വി.എന്‍. ഗോപിനാഥപിള്ള, ടി.എന്‍. പ്രതാപന്‍, ടി. നാരായണന്‍, സി.പി. നായര്‍, എസ്. ഉണ്ണികൃഷ്ണന്‍, കെ. ബിനു, കെ. രാജന്‍, സി.കെ. പദ്മനാഭന്‍, അനില്‍ കാട്ടാക്കട, സി. റോക്കി എന്നിവര്‍ സംസാരിച്ചു. രക്തദാന ക്യാമ്പ് ആലുവ: തുരുത്ത് പെരിയാര്‍ റെസിഡൻറ്സ് അസോസിയേഷനും ആലുവ ഐ.എം.എ ബ്ലഡ് ബാങ്കും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തി. തുരുത്ത് ഗവ. കെ.വൈ എല്‍.പി സ്‌കൂള്‍ ഹാളിലെ ക്യാമ്പ് പഞ്ചായത്ത് അംഗം ഗായത്രി വാസന്‍ ഉദ്ഘാടനം ചെയ്തു. ഡോ. സുലേഖ, പഞ്ചായത്ത് അംഗം മനോജ് മൈലന്‍, പി.ആര്‍.എ സെക്രട്ടറി പി.സി. സതീഷ് കുമാര്‍, വൈസ് പ്രസിഡൻറുമാരായ സരസ്വതി മണികണ്ഠവിലാസം, കെ.എം. മൊയ്തീന്‍ കുഞ്ഞ് എന്നിവര്‍ സംസാരിച്ചു. പി.ആര്‍.എ പ്രസിഡൻറ് സലാം പരിയാരത്ത് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.