സ്കൂൾ വാർഷികാഘോഷം

ആലുവ: സ​െൻറ് മേരീസ് എൽ.പി ആൻഡ് നഴ്സറി സ്കൂൾ 109ാം വാർഷികാഘോഷവും അധ്യാപക-രക്ഷാകർതൃ ദിനവും ആലുവ സ​െൻറ് ഡൊമിനിക് പള്ളി വികാരി ജോൺ തെക്കൻ ഉദ്ഘാടനം ചെയ്തു. എറണാകുളം-അങ്കമാലി അതിരൂപത വിദ്യാഭ്യാസ കോർപറേറ്റ് മാനേജർ ഡോ. അബ്രഹാം ഓലിയപ്പുറത്ത് അധ്യക്ഷത വഹിച്ചു. അസി. മാനേജർ ഫാ. സിജോ കരിയാന്തൻ, വി.എ. ജോയ്, സ്വപ്ന കാർത്തികേയൻ, ഇ.എ. അബൂബക്കർ, പ്രസാദ് അലക്സാണ്ടർ, ജ്യോതി സജീവ്, ബൊനോ ജോബി, റൂബി ആൻറണി എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപിക ജെംസി ജോസഫ് സ്വാഗതവും നഴ്സറി സ്കൂൾ പ്രധാനാധ്യാപിക സി. റാണി ജോസ് നന്ദിയും പറഞ്ഞു. സഹയാത്ര സംഗമം ആലുവ: നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ 'നീതം- 2018, നീതിക്കായൊരു കൂട്ടായ്മ'യുടെ ഭാഗമായി സഹയാത്ര സംഗമം നടത്തി. മഹാത്മാ ഗാന്ധി ടൗൺ ഹാളിന് മുന്നിൽനിന്ന് ആരംഭിച്ച യാത്ര നഗരസഭ ചെയർപേഴ്സൻ ലിസി എബ്രഹാം ഉദ്ഘാടനം ചെയ്തു. സ്‌ഥിരം സമിതി ചെയർമാൻ വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ സി. ഓമന, കൗൺസിലർമാരായ എം.ടി. ജേക്കബ്, ലളിത ഗണേശൻ, മിനി ബൈജു, ലീന ജോർജ്, സി.ഡി.എസ് ചെയർപേഴ്സൻ ശോഭ ഓസ്‌വിൻ, വൈസ് ചെയർപേഴ്സൻ ധനു ഷാജി, മെംബർ സെക്രട്ടറി അഖിൽ ജിഷ്ണു എന്നിവർ സംസാരിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിലെ നടപടികളെക്കുറിച്ച് ജനമൈത്രി പൊലീസ് എസ്.ഐ യാക്കൂബ് ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.