ആലുവ: ജീവകാരുണ്യ വിദ്യാഭ്യാസ മേഖലയില്‍ പ്രവർത്തിക്കുന്ന ആലുവ ധർമദീപ്തി സുവര്‍ണജൂബിലി നിറവില്‍. സുവര്‍ണജൂബിലി വര്‍ഷത്തില്‍ 50 ലക്ഷം രൂപയുടെ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. ധര്‍മദീപ്തി സ്‌ഥാപകനായ ഫാ. ഇഗ്നേഷ്യസിെൻറയും പരേതരായ അംഗങ്ങളുെടയും ഓര്‍മക്ക് മാര്‍ച്ച് 22ന് അനുസ്മരണദിനമായി ആചരിക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ഫാ. ഇഗ്നേഷ്യസ് ആരംഭിച്ച ആലുവ ഫ്രൻഡ്ഷിപ് ഹൗസിനുകീഴിലാണ് നിർധനർക്ക് വിദ്യാഭ്യാസം, ചികിത്സ, വിവാഹം എന്നിവക്ക് സാമ്പത്തികസഹായം നല്‍കുന്ന ധര്‍മദീപ്തി 1967ല്‍ രൂപീകൃതമായത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് 250 ലക്ഷവും കാന്‍സര്‍ കെയറിന് 18 ലക്ഷവും ഡയാലിസിസ് നടത്തുന്നതിന് 40 ലക്ഷവും ചെലവഴിച്ചു. മൂന്ന് പാര്‍പ്പിട പദ്ധതികളിൽ 56 വീട് നിർമിച്ചു. നസ്രത്ത് എല്‍.പി സ്‌കൂളിന് തുടക്കംകുറിച്ചു. എഫ്.സി.സി സിസ്റ്റേഴ്സിെൻറ സഹായത്തോടെ അസീസി മന്ദിരത്തിന് രൂപം നല്‍കി. ആലുവ ക്ലബ്, ലേഡീസ് ക്ലബ്, നസ്രത്ത് യൂത്ത് സെൻറര്‍, ഫ്രൻഡ്ഷിപ് ജിംനേഷ്യം, സോഷ്യല്‍ സെൻറര്‍ എന്നിവയും സ്‌ഥാപിച്ചു. 77 അർബുദബാധിതർക്ക് 1000 രൂപ വീതം രണ്ട് വര്‍ഷമായി പെന്‍ഷന്‍ നല്‍കുന്നു. 165 സൗജന്യ ഡയാലിസിസുകളാണ് സ്ഥാപനം ഒരുമാസം നടത്തുന്നത്. ആലുവ സെൻറ് തോമസ് കപ്പൂച്ചിന്‍ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാൾ ഫാ. പോള്‍ മാടശേരി, ആലുവ ധര്‍മദീപ്തി ചെയര്‍മാന്‍ ഡോ. ടോണി ഫെര്‍ണാണ്ടസ്, ആലുവ പ്രസ് ഡയറക്ടര്‍ ഫാ. ജിജോ പുതുശേരി, ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് സേവ്യര്‍ കാരക്കാട്ട്, ഡൊമിനിക് ജോസഫ് എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.