ചെങ്ങന്നൂർ: നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്ന് ജനങ്ങളോട് നേരിട്ട് അഭിപ്രായം ആരായാൻ ആം ആദ്മി പാർട്ടി മണ്ഡലം കൺവീനർ രാജീവ് പള്ളത്തിെൻറ നേതൃത്വത്തിൽ നടത്തുന്ന ജനഹിതയാത്രക്ക് തുടക്കമായി. സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ ജാഥ ക്യാപ്റ്റന് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. വൈസ് ക്യാപ്റ്റൻമാരായ റോയ് മുട്ടാർ, എബ്രഹാം ജോസ്, ജോസ് തെക്കേക്കര, ജാഥ മാനേജർമാരായ അശോക് ജോർജ്, സോമനാഥൻ പിള്ള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.