വിദ്യാർഥികളുടെ സ്വഭാവ രൂപവത്കരണത്തില്‍ അധ്യാപകര്‍ക്കുള്ള പങ്ക്് വിസ്മരിക്കരുത് -ഡോ. കെ.എസ്. രാധാകൃഷ്ണന്‍ അരുക്കൂറ്റി: വിദ്യാർഥികളുടെ സ്വഭാവ രൂപവത്കരണത്തില്‍ അധ്യാപകര്‍ക്കുള്ള പങ്ക് രക്ഷാകര്‍ത്താക്കള്‍ മനസ്സിലാക്കണമെന്ന് പി.എസ്.സി മുന്‍ ചെയര്‍മാൻ ഡോ. കെ.എസ്. രാധാകൃഷ്ണന്‍. അരൂക്കുറ്റി നദ്വത്തുല്‍ ഇസ്ലാം യു.പി സ്കൂളിെൻറ 62-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യാപകര്‍ പഠിപ്പിച്ചാല്‍ മതി, കുട്ടികളെ ശാസിക്കേണ്ട എന്നതാണ് ഇന്നത്തെ സാഹചര്യം. വിദ്യാർഥികളെ ശാസിച്ചാല്‍ ബാലാവകാശ കമീഷനില്‍ കേസുമായി രക്ഷാകര്‍ത്താവ് പോകുന്ന കാലമാണിത്. കുട്ടികളുടെ സ്വഭാവ രൂപവത്കരണത്തില്‍ കൂടുതല്‍ പങ്ക് വഹിക്കുന്നത് അധ്യാപകരാണെന്നത് വിസ്മരിക്കരുത്. അധ്യാപനം എല്ലാവര്‍ക്കും കഴിയുന്ന ഒന്നല്ല. പ്രശസ്തരായ എല്ലാവര്‍ക്കും അടിത്തറ പാകിയത് അധ്യാപകരായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പി.ടി.എ പ്രസിഡൻറ് ജലീല്‍ അരൂക്കുറ്റി അധ്യക്ഷത വഹിച്ചു. തുറവൂര്‍ എ.ഇ.ഒ ഉദയകുമാരി അക്കാദമിക് മെറിറ്റ് അവാര്‍ഡുകള്‍ നൽകി. കലാസന്ധ്യ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാസ്റ്റര്‍ പ്ലാന്‍ അരൂക്കുറ്റി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ എച്ച്. യാസ്മിന് നല്‍കി നദ്വത്തുല്‍ ഇസ്ലാം സമാജം സെക്രട്ടറി പി.എ. ഇബ്രാഹീം പ്രകാശനം ചെയ്തു. പി.ടി.എ സെക്രട്ടറി പി.എ. അന്‍സാരി സ്വാഗതവും ഹെഡ്മിസ്ട്രസ് കെ. ഇന്ദുമതി നന്ദിയും പറഞ്ഞു. മാതൃസംഗമത്തില്‍ മദര്‍ പി.ടി.എ പ്രസിഡൻറ് ഷറീന അമീര്‍, സി.എം. സലീമ എന്നിവര്‍ സംസാരിച്ചു. ചേര്‍ത്തല ഫയര്‍ ആൻഡ് റെസ്‌ക്യൂ ടീമിെൻറ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു. അരിയിൽ അബ്ദുൽ ഷുക്കൂർ അനുസ്മരണം അമ്പലപ്പുഴ: എം.എസ്.എഫ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരിയിൽ അബ്ദുൽ ഷുക്കൂർ അനുസ്മരണവും 1001 വൃക്ഷത്തൈകളുടെ വിതരണവും നടത്തി. മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി എ.എ. റസാഖ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡൻറ് നാസിമുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് അൽത്താഫ് സുബൈർ അനുസ്മരണപ്രഭാഷണം നടത്തി. യൂത്ത്ലീഗ് മണ്ഡലം പ്രസിഡൻറ് നാസിം വലിയമരം വൃക്ഷത്തൈ നൗഷാദിന് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി അഫ്സൽ വെള്ളാംപറമ്പ്, യൂത്ത് ലീഗ് സ്റ്റേറ്റ് കൗൺസിൽ അംഗം റിയാസ് കൊച്ചുകളം, ട്രഷറർ നൗഫൽ കമ്പിവളപ്പ്, മുസ്‌ലിം ലീഗ് നേതാക്കളായ അബ്ദുൽ ഖാദർ കരുവാറ്റ, അബ്ദുൽ ഖാദർ, അബ്ദുല്ല, എം.എസ്.എഫ് ഭാരവാഹികളായ അനസ് ഹക്കീം, നാസിഫ്, കമർ, യാസീൻ, ഷാഫി, അൽത്താഫ് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് ട്രഷറർ സജ്ജാദ് സിറാജ് സ്വാഗതവും വാർഡ് പ്രസിഡൻറ് ഷഹബാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.