ഗവേഷണപ്രബന്ധങ്ങൾക്ക് ഗുണനിലവാരമുണ്ടെന്ന് ഉറപ്പാക്കണം- ഗവർണർ കാലടി : സർവകലാശാലകളിലെ ഗവേഷണപ്രബന്ധങ്ങൾ ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പി.എച്ച്.ഡി. നേടിയവരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. ഗവേഷകർ പ്രബന്ധങ്ങളും ലേഖനങ്ങളും തയാറാക്കുമ്പോൾ അവ രചനാമോഷണം ഇെല്ലന്ന് ഉറപ്പു വരുത്തണം. ഈ രീതിയിലുള്ള ഗുണപരമായ പ്രവർത്തനങ്ങൾ ഗവേഷണ രംഗത്തെ ഗുണമേന്മ വർധിപ്പിക്കും. ചാൻസലേഴ്സ് അവാർഡ് ഏർപ്പെടുത്തിയത് സർവകലാശാലകൾ തമ്മിൽ ഗുണപരമായ മത്സരം ഉണ്ടാകുന്നതിനുവേണ്ടിയാണ്. ഇതിെൻറ ഗുണഫലങ്ങൾ കേരളത്തിെൻറ ഉന്നതവിദ്യാഭ്യാസ രംഗത്ത് കാണപ്പെടുന്നുമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സർവകലാശാലയിൽനിന്ന് വിവിധ വിഭാഗങ്ങളിലായി പി.എച്ച്.ഡി. കരസ്ഥമാക്കിയവരെ ഗവർണർ മെഡൽ നൽകി ആദരിച്ചു. 2013 ജൂൺ 1 മുതൽ 23 വിഭാഗങ്ങളിൽ നിന്നായി 134 പേരാണ് സംസ്കൃത സർവകലാശാലയിൽനിന്ന് പി.എച്ച്.ഡി. നേടിയത്. വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് അധ്യക്ഷത വഹിച്ചു. റോജി എം. ജോൺ എം.എൽ.എ., അക്കാദമിക് ആൻഡ് റിസർച് കമ്മിറ്റി കൺവീനർ പ്രഫ. തോമസ് കെ. ജോബ്, പി.എച്ച്.ഡി. ഹോൾഡേഴ്സിെൻറ പ്രതിനിധിയായ ഡോ. എസ്. വി. ആര്യംബിക, തുടങ്ങിയവർ പങ്കെടുത്തു. േപ്രാ-വൈസ് ചാൻസലർ പ്രഫ. കെ.എസ്. രവികുമാർ സ്വാഗതവും രജിസ്ട്രാർ ഡോ. ടി. പി. രവീന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.