മാന്നാറിൽ സമാന്തരപാത നിർമിക്കും ^എം.പി

മാന്നാറിൽ സമാന്തരപാത നിർമിക്കും -എം.പി മാന്നാര്‍: ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കാണാന്‍ സമാന്തരപാത നിര്‍മിക്കുമെന്നും പൊലീസി​െൻറ അനുമതി ലഭ്യമായാല്‍ പരുമലക്കടവില്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി. കുട്ടമ്പേരൂര്‍ കുന്നത്തൂര്‍ ദേവീക്ഷേത്ര ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റി​െൻറ സ്വിച്ചോണ്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡൻറ് പ്രമോദ് കണ്ണാടിശേരില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഷൈന നവാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഭിലാഷ് തൂമ്പിനാല്‍, പഞ്ചായത്ത് അംഗങ്ങളായ ചിത്ര എം. നായര്‍, ആർ. രതി, ജ്യോതി വേലൂര്‍മഠം, ഇന്ദിര, ഡി.സി.സി ജനറല്‍ സെക്രട്ടറി സണ്ണി കോവിലകം, തോമസ് ചാക്കോ, അജിത്ത് പഴവൂര്‍, സതീഷ് ശാന്തിനിവാസ്, ഹരി കുട്ടമ്പേരൂര്‍, സുനില്‍ ശ്രദ്ധേയം, വത്സല ബാലകൃഷണന്‍, ഉണ്ണികൃഷ്ണൻ നായര്‍ ശാന്തിനിവാസ്, നാരായണൻ നായര്‍ എന്നിവര്‍ സംസാരിച്ചു. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ഫണ്ട് അനുവദിച്ച കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് ദേവസ്വം ഭരണസമിതിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ദേവസ്വം പ്രസിഡൻറ് സുനില്‍ ശ്രദ്ധേയം, സെക്രട്ടറി സുരേഷ്‌കുമാര്‍, ട്രഷറർ ഹരിദാസന്‍ പിള്ള, ഗോപാലകൃഷ്ണന്‍ നായര്‍, രാജേന്ദ്രകുറുപ്പ്, രാധാകൃഷ്ണൻ നായര്‍, മുരളീധരൻ നായര്‍, നാരായണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. തെങ്ങി​െൻറ മണ്ട വൃത്തിയാക്കൽ കാർത്തികപ്പള്ളി: നാളികേര വികസന പദ്ധതിപ്രകാരം കാർത്തികപ്പള്ളി പഞ്ചായത്തിലെ കായ്ഫലമുള്ളതും ആരോഗ്യമുള്ളതുമായ 10,000 തെങ്ങുകളിൽ രോഗ-കീട പ്രതിരോധം ലക്ഷ്യമിട്ട് സൗജന്യമായി മണ്ട വൃത്തിയാക്കി മരുന്ന് തളിച്ച് നൽകുന്ന പദ്ധതി നടപ്പാക്കുന്നു. ഒരുകർഷകന് പരമാവധി 10 തെങ്ങുകൾക്കാണ് ആനുകൂല്യം ലഭിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കാകും പദ്ധതിയുടെ പ്രയോജനം ലഭിക്കുക. താൽപര്യമുള്ള കർഷകർ കൃഷിഭവനിൽ നേരിട്ടെത്തിയോ 0479 2487993 നമ്പറിലോ രജിസ്റ്റർ ചെയ്യണം. പരിപാടികൾ ഇന്ന് ആലപ്പുഴ പൊലീസ് എയിഡ്പോസ്റ്റിന് സമീപം: ഡി.സി ബുക്സ് പുസ്തകമേള -രാവിലെ10.00 ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയം: ജമാഅത്ത് കൗൺസിൽ ടൗൺ കൺെവൻഷൻ -ഉച്ച2.00 അമ്പലപ്പുഴ ശ്രീമൂലം ടൗൺഹാൾ: ബി.എസ്.എഫ് എക്സ് സർവിസ്മെൻ അസോസിയേഷൻ ജില്ല കമ്മിറ്റിയും അവാ‌ർഡ് ദാനവും -രാവിലെ 11.00 മണ്ണഞ്ചേരി ക്രസൻറ് പബ്ലിക് സ്‌കൂള്‍: വാര്‍ഷികാഘോഷം. പൊതുസമ്മേളനം -വൈകു. 4.30 മുഹമ്മ കൂറ്റുവേലി ശ്രീദുർഗ ക്ഷേത്രം: തിരുവുത്സവം. കൊടിയേറ്റ് -രാത്രി 8.30, മ്യൂസിക്കല്‍ ഫ്യൂഷന്‍ -9.15 ചേർത്തല പള്ളിപ്പുറം വടക്കുംകര ക്ഷേത്രം: പൂരം ഉത്സവം. പുരാണപാരായണം -രാവിലെ 7.00, തിരുവാതിര -വൈകു. 7.00, നൃത്തം -7.30 പാണാവള്ളി നാൽപത്തെണ്ണീശ്വരം മഹാദേവ ക്ഷേത്രം: ഉത്സവം. ഭക്തിഗാനമേള -രാത്രി8.30 ചെങ്ങന്നൂർ നിള ഓഡിറ്റോറിയം: കെ.പി.സി.സി വിചാർ വിഭാഗ് മണ്ഡലം പ്രവർത്തക ക്യാമ്പ് -രാവിലെ 9.30 കീഴ്ച്ചേരിമേൽ ഗവ. ജെ.ബി സ്കൂൾ: അസോസിയേഷൻ ഓഫ് ദി എമർജൻസി വിക്ടിംസ് മേഖല യോഗം -ഉച്ച 2.00 നെടുമുടി ലത്തീന്‍ ക്വീന്‍ പാരിഷ് ഹാൾ: പൊതുവിതരണ വകുപ്പ് സ്‌കൂള്‍ കണ്‍സ്യൂമര്‍ ഫെസ്റ്റ് -രാവിലെ 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.