വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ

(പടം ekd1 Jessy Vargheese) നെട്ടൂർ: ചാത്തമ്മയിൽ വീട്ടമ്മയെ വീട്ടുവളപ്പിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കുമ്പളം പഞ്ചായത്ത് ആറാം വാർഡിൽ കിഴക്കേ ചാത്തമ്മ ദ്വീപിൽ നടുപ്പറമ്പിൽ വർഗീസി​െൻറ ഭാര്യ ജെസിയെയാണ് (52) വീടി​െൻറ പിൻവശത്ത് മരിച്ച നിലയിൽകണ്ടെത്തിയത്. ബുധനാഴ്ച രാത്രി എേട്ടാടെയാണ് സംഭവം. ബുധനാഴ്ച വൈകീട്ട് 7.30ന് കുടുംബാംഗങ്ങൾ പ്രാർഥനയിലായിരുന്നപ്പോൾ ജെസി ഭക്ഷണം പാകം ചെയ്യുകയായിരുന്നു. പ്രാർഥന കഴിഞ്ഞ് ജെസിയെ തിരക്കിയെങ്കിലും മുറിക്കകത്തും മുറ്റത്തും കണ്ടില്ല. പരിശോധനയിൽ വീടി​െൻറ പിൻ വശത്ത് വെളിച്ചമില്ലാത്ത സ്ഥലത്ത് മണ്ണിൽ കിടക്കുന്നതാണ് കണ്ടത്. മലർന്നുകിടന്നിരുന്ന മൃതദേഹം ഇളം ചുവപ്പ് നിറമുള്ള നനഞ്ഞ തോർത്ത്കൊണ്ട് കഴുത്തിൽ വരിഞ്ഞുചുറ്റിയ നിലയിലായിരുന്നു. വലത്തെ ചെവിയുടെ ഭാഗത്ത് രക്തം കട്ടപിടിച്ചിട്ടുണ്ടായിരുന്നു. ഏതാനും ദിവസമായി ജെസിയെ മൗനിയായി കാണപ്പെട്ടിരുന്നതായി അയൽവാസികൾ പറഞ്ഞു. ഫോറൻസിക് വിദഗ്ധർ, സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ്, ഡി.സി.പി കറുപ്പസാമി, എ.സി.പി ഷംസ്, സി.ഐ സിബി ടോം, പനങ്ങാട് എസ്.ഐ നിജിൽ തോമസ് തുടങ്ങിയവർ വ്യാഴാഴ്ച രാവിലെ സ്ഥലം സന്ദർശിച്ചു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി. അസ്വാഭാവിക മരണത്തിന് പനങ്ങാട് പൊലീസ് കേസെടുത്തതായി സി.ഐ സിബി ടോം പറഞ്ഞു. ഭർത്താവ് വർഗീസ് നിർമാണ തൊഴിലാളിയാണ്. മക്കൾ: റോഷ്നി, ഷെർമി. മരുമകൻ:അനീഷ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.