ആലപ്പുഴ: വഴിച്ചേരി സപ്ലൈകോ പമ്പിൽനിന്ന് ഓയിൽ മോഷണം പോകുന്നത് പതിവാകുന്നു. ഇതുവരെ 37 ലിറ്റർ ഓയിൽ മോഷണം പോയെന്ന് പമ്പ് മാനേജർ പി. വേണു 'മാധ്യമ'ത്തോട് പറഞ്ഞു. സ്റ്റാർ ലൂബ്രിക്യൻറ് വിതരണ കമ്പനിയാണ് സർവോ ഓയിൽ വിതരണം ചെയ്യുന്നത്. സ്ഥലപരിമിതി മൂലം പമ്പ് ഓഫിസിന് മുന്നിലാണ് ഓയിൽ കണ്ടെയ്നറുകൾ സൂക്ഷിക്കുന്നത്. താൽക്കാലിക ജീവനക്കാരെ മാത്രമാണ് ഇവിടെ ജോലിക്കായി നിയോഗിച്ചിരിക്കുന്നത്. അവർക്ക് ഇതിെൻറ സൂക്ഷിപ്പ് ചുമതല ഇല്ലാത്തതിനാൽ നഷ്ടപ്പെടുന്നതിെൻറ പൂർണ ഉത്തരവാദിത്തം മാനേജർമാർക്കാണ് വന്നുചേരുന്നത്. ഇതിനോടകം 8000 രൂപ വരുന്ന 37 ലിറ്റർ ഓയിൽ കണ്ടെയ്നർ ഇവിടെനിന്നും പലപ്പോഴായി നഷ്ടപ്പെട്ടു. മോഷണം ആവർത്തിക്കുന്നത് തടയാൻ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പമ്പ് അധികൃതർ ഇന്ത്യൻ ഓയിൽ കമ്പനിയെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഇതിെൻറ പേരിൽ മുൻ മാനേജരെ കമ്പനി അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു. നഷ്ടപ്പെടുന്ന ഓയിലിന് പകരം സ്വന്തം കീശയിൽനിന്ന് കാശ് നൽകിയാൽ മാത്രമേ പ്രശ്നം പരിഹരിക്കാൻ കഴിയൂവെന്ന് ഇദ്ദേഹം പറഞ്ഞു. സി.സി.ടി.വി കാമറകൾ അടക്കമുള്ള സുരക്ഷമാർഗങ്ങൾ സ്ഥാപിക്കാതെ ഇനിമുതൽ ഓയിൽ വിതരണം നടത്തില്ലെന്നാണ് മാനേജർ പറയുന്നത്. വാർഷിക സമ്മേളനവും അവാർഡ് ദാനവും നാളെ ആലപ്പുഴ: ബി.എസ്.എഫ് എക്സ് സർവിസ് മെൻ അസോസിയേഷൻ ജില്ല കമ്മിറ്റി വാർഷിക സമ്മേളനവും അവാർഡ് ദാനവും ശനിയാഴ്ച രാവിലെ 11ന് അമ്പലപ്പുഴ ശ്രീമൂലം ടൗൺഹാളിൽ നടക്കും. പൊതുസമ്മേളനം കലക്ടർ ടി.വി. അനുപമ ഉദ്ഘാടനം ചെയ്യും. അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർഥികൾക്കും ട്രാഫിക് ഡ്യൂട്ടിയിൽ മികച്ച സേവനം നടത്തി വിരമിച്ച ബി.എസ്.എഫ് ജവാൻ മോഹൻ ദാസിനെയും ചടങ്ങിൽ ആദരിക്കും. ജില്ല കൗൺസിൽ ആലപ്പുഴ: സുന്നി മഹല്ല് ഫെഡറേഷൻ ജില്ല കൗൺസിൽ വെള്ളിയാഴ്ച വൈകുന്നേരം നാലിന് വളഞ്ഞവഴി ഇസ്‌ലാമിക് സെൻററിൽ നടക്കും. ജില്ല പ്രസിഡൻറ് കുന്നപ്പള്ളി മജീദ് അധ്യക്ഷത വഹിക്കും. മുഴുവൻ ജില്ല കൗൺസിൽ അംഗങ്ങളും പങ്കെടുക്കണമെന്ന് ജനറൽ സെക്രട്ടറി നൗഷാദ് കൊക്കാട്ട്തറ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.