തകഴിയില്‍ കുടിവെള്ള ലൈന്‍ പൊട്ടി റോഡ് ഒലിച്ചുപോയി

ആലപ്പുഴ: ആലപ്പുഴ നഗരസഭ കുടിവെള്ള പദ്ധതിയുടെ പൈപ്പ്‌ലൈന്‍ പൊട്ടി റോഡ് ഒലിച്ചുപോയി. നിർമാണത്തിലിരുന്ന അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിലെ എട്ട് മീറ്റർ ടാർ ചെയ്ത ഭാഗമാണ് ഒലിച്ചുപോയത്. റോഡ് തകർന്നതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം മൂന്ന് മണിക്കൂറോളം നിർത്തിവെച്ചു. വ്യാഴാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം. പൈപ്പ് സ്ഥാപിച്ച് റോഡ് പൂർവസ്ഥിതിയിലാക്കാൻ തീവ്രശ്രമം തുടരുകയാണ്. ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് പൊലീസ് കടത്തിവിടുന്നത്. തകഴി കേളമംഗലം ഗുരുമന്ദിരത്തിന് മുന്നിലെ റോഡരികിലെ പൈപ്പാണ് പൊട്ടിയത്. വെള്ളത്തി​െൻറ സമ്മർദത്തിൽ റോഡി​െൻറ പകുതി ഭാഗം ഒലിച്ചുപോയി. ഗുരുമന്ദിരത്തിലും സമീപെത്ത ഫര്‍ണിച്ചര്‍ കടയിലും വെള്ളം കയറി. നാട്ടുകാര്‍ ജലഅതോറിറ്റി ഓഫിസില്‍ അറിയിച്ചതോടെ പമ്പിങ് നിര്‍ത്തിവെച്ചു. മൂന്ന് ദിവസം മുമ്പായിരുന്നു ഇവിടെ ഒന്നാംഘട്ട ടാറിങ് നടത്തിയത്. പൈപ്പ്‌ലൈനില്‍ നേരിയ തോതില്‍ ചോര്‍ച്ച അനുഭവപ്പെട്ടെങ്കിലും മിനിറ്റുകള്‍ക്കുള്ളില്‍ ജലപ്രവാഹം വർധിച്ചു. പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് വെള്ളത്തി​െൻറ കുത്തൊഴുക്കില്‍ കേളമംഗലം കണ്ടത്തില്‍ വരമ്പിനകം തെക്ക് പാടശേഖരത്തെ മോേട്ടാര്‍തറയിലേക്ക് വെള്ളവും മണ്ണും കയറി. ഇതിനെ തുടര്‍ന്ന് മോട്ടോറി​െൻറ പ്രവര്‍ത്തനവും നിർത്തിെവച്ചു. 2017 മേയിലാണ് റോഡ് നിർമാണത്തിന് വകുപ്പ് അംഗീകാരം നൽകിയത്. ഊരാൽ സർവിസ് സഹകരണ ബാങ്കാണ് നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 69.3 കോടിയാണ് നിർമാണ ചെലവ്. നിർമാണം തീരാറായ നിമിഷത്തിലാണ് പൈപ്പ് പൊട്ടിയതെന്ന് അസി. എക്സിക്യൂട്ടിവ് എൻജിനീയർ എസ്. റൂസൻ 'മാധ്യമ'ത്തോട് പറഞ്ഞു. കുടിവെള്ള പദ്ധതിയുടെ ചുമതല വഹിക്കുന്ന കമ്പനിയായ യുഡീസ്മാറ്റ് അധികൃതരുടെ വീഴ്ചയാണ് തകരാറ് സംഭവിക്കാൻ കാരണമെന്നും ഗുണമേന്മ കുറഞ്ഞ പൈപ്പിട്ടതാണ് പൊട്ടാൻ ഇടയാക്കിയതെന്നും ആക്ഷേപമുണ്ട്. പലപ്പോഴായി ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് ആർ.ഡി.ഒക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ചക്കുളത്തുകാവ് മുതൽ കച്ചേരിമുക്ക് വരെയാണ് പൈപ്പ് വ്യാപിച്ച് കിടക്കുന്നത്. പൈപ്പി​െൻറ അറ്റകുറ്റപ്പണി പൂർത്തിയായാലെ നിർമാണം പുനരാരംഭിക്കാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം അറ്റകുറ്റപ്പണി വേഗത്തിൽ നടക്കുമെന്ന് യുഡീസ്മാറ്റ് പ്രതിനിധികൾ അറിയിച്ചു. ഇതിന് ആവശ്യമായ ഉപകരണങ്ങൾ എത്തിച്ചിട്ടുണ്ട്. പൈപ്പിനുള്ളിൽ രൂപപ്പെട്ട സമ്മർദം താങ്ങാനാവാതെ വന്നതാണ് പൊട്ടാൻ കാരണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ബി.എസ്.എൻ.എൽ കരാർ തൊഴിലാളികൾ പ്രക്ഷോഭം തുടങ്ങി ആലപ്പുഴ: മുടങ്ങിയ ശമ്പളവും ആനുകൂല്യവും ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ ബി.എസ്.എൻ.എൽ കരാർ തൊഴിലാളികൾ പ്രക്ഷോഭം തുടങ്ങി. കാഷ്വൽ കോൺട്രാക്ട് ലേബേഴ്സ് യൂനിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ പിച്ചുഅയ്യർ ജങ്ഷന് സമീപം ടെലികോം ഓഫിസിന് മുന്നിലാണ് സമരം. ഇൻഡോർ വിഭാഗത്തിലെ 250 കരാർ തൊഴിലാളികളാണ് സമരം നടത്തുന്നത്. പ്രശ്നം മാനേജ്മ​െൻറുമായി ചർച്ചചെയ്തെങ്കിലും ഉടൻ പരിഹാരം ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് സമരം ആരംഭിച്ചതെന്ന് യൂനിയൻ പ്രതിനിധികൾ പറഞ്ഞു. രാവിലെ 10ന് ആരംഭിച്ച നിരാഹാര സത്യഗ്രഹം ബി.എസ്.എൻ.എൽ എംപ്ലോയിസ് സെക്രട്ടറി എ.എൻ. ഷാജിമോൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല സെക്രട്ടറി വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. അതേസമയം ഫണ്ട് ലഭിക്കാൻ വൈകുന്നതാണ് ശമ്പളം മുടങ്ങാൻ കാരണമെന്നും പ്രശ്നം ഉടൻ പരിഹരിക്കാൻ കഴിയുമെന്നും ബി.എസ്.എൻ.എൽ അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.