കൊച്ചി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിെയ വെറുതെ വിട്ടു. കൊച്ചി മുണ്ടംവേലി ശ്രീകോവിൽ അനൂസ് വില്ലയിൽ പ്രസാദിനെയാണ് (43) തെളിവുകളുടെ അഭാവത്തിൽ എറണാകുളം അഡീ.സെഷൻസ് കോടതി വെറുതെ വിട്ടത്. കുറ്റകൃത്യം നടന്ന വർഷം, സ്ഥലം എന്നിവ വസ്തുനിഷ്ഠമായി ബോധിപ്പിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. സംഭവം നടന്നതായി പറയുന്ന തീയതികഴിഞ്ഞ് ഒരു വർഷവും പത്തുമാസവും കഴിഞ്ഞാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും കുടുംബ വഴക്കിനെത്തുടർന്ന് പ്രതിയുടെ ബന്ധുവായ പെൺകുട്ടിയെ കൊണ്ട് വ്യാജ പരാതി നൽകിച്ചാണ് കേസിൽ കുടുക്കിയതെന്നും പ്രതിഭാഗം ബോധിപ്പിച്ചു. ആരോപണം തെളിയിക്കാൻ തക്ക തെളിവുകൾ ഹാജരാക്കാത്തതിനെത്തുടർന്നാണ് പ്രതിയെ വെറുതെ വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.