സഭ ഭൂമി ഇടപാട്​: മുൻകൂർ ജാമ്യാപേക്ഷയിലെ നടപടികൾ അവസാനിപ്പിച്ചു

കൊച്ചി: സീറോ മലബാർ സഭ ഭൂമി ഇടപാടിലെ ഇടനിലക്കാര​െൻറ മുൻകൂർ ജാമ്യാപേക്ഷയിലെ തുടർ നടപടികൾ കോടതി അവസാനിപ്പിച്ചു. കാക്കനാട് പടമുകൾ കുന്നേൽ വീട്ടിൽ സാജു വർഗീസ് നൽകിയ മുൻകൂർ ജാമ്യഹരജിയിലെ നടപടികളാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അവസാനിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചതി​െൻറ അടിസ്ഥാനത്തിലാണ് കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയോ ജാമ്യ ഹരജി തള്ളുകേയാ ചെയ്യാതെ നടപടികൾ അവസാനിപ്പിച്ചത്. ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയോ അതിരൂപതയിലെ മറ്റ് ആരുടെയെങ്കിലുമോ പരാതിയിൽ കേസെടുത്ത് തന്നെ അറസ്റ്റ് ചെയ്താൽ അപ്പോൾ തന്നെ വിട്ടയക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മുൻകൂർ ജാമ്യാപേക്ഷ. കൊച്ചി നഗരത്തിൽ അഞ്ചിടങ്ങളിലെ മൂന്ന് ഏക്കറിലധികം ഭൂമി വിൽപന നടത്തിയതിൽ ഇടനിലക്കാരനായിരുന്നു സാജു വർഗീസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.