ആലുവ: കുട്ടമശ്ശേരി സർക്കാർ സ്കൂൾ 114-ാമത് വാർഷിക സമ്മേളനം ജില്ല പൊലീസ് മേധാവി എ.വി. ജോർജ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥി സമൂഹം രാഷ്ട്രത്തിെൻറ പൊതുസ്വത്താണെന്നും വിദ്യാർഥികളുടെ ക്ഷേമപ്രവർത്തനങ്ങളിൽ സമൂഹം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ. പ്രസിഡൻറ് കെ.എം. നാസർ അധ്യക്ഷത വഹിച്ചു. കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ്, വിരമിക്കുന്ന ചിത്രകല അധ്യാപകൻ സി.എ. പ്രകാശിന് ഉപഹാരം നൽകി. കുസാറ്റ് ഹിന്ദി വിഭാഗം മേധാവി ഡോ. കെ. വനജ, ആലുവ ഡി.ഇ.ഒ. വൽസല കുമാരി, പ്രിൻസിപ്പൽ ഡി. വിജയൻ, പ്രധാന അധ്യാപിക എസ്. ജയശ്രീ, കേരള ശാന്തി സമിതി ജില്ല പ്രസിഡൻറ് ദേവസിക്കുട്ടി പടയാട്ടിൽ, പി.ടി.എ. വൈസ് പ്രസിഡൻറ് വി.കെ. ഭാസി, എസ്.എം.സി ചെയർമാൻ മുഹമ്മദ് ഹുസൈൻ, എം.പി.ടി.എ ചെയർ പേഴ്സൻ ലീലാമണി, സ്‌റ്റാഫ് സെക്രട്ടറി കെ.കെ. ഹുസൈൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.