ആലുവ: വ്യാപാര സ്ഥാപനങ്ങൾക്കുള്ള ലൈസൻസ് ഫീസ് കുത്തനെ വർധിപ്പിച്ച നടപടി പുനഃപരിശോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആലുവ മർച്ചൻറ്സ് യൂനിയൻ, നഗരസഭ ചെയർപേഴ്സന് . നിലവിലുണ്ടായിരുന്ന ലൈസൻസ് ഫീസ് പത്തിരട്ടിയായി വർധിപ്പിച്ച നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയും കച്ചവട മാന്ദ്യവും മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ചെറുകിട വ്യാപാരികളെ സംബന്ധിച്ചിടത്തോളം ഭീമമായ വർധന താങ്ങാൻ കഴിയുന്നതല്ല. ആലുവ ജനറൽ മാർക്കറ്റിനകത്തെ വ്യാപാര സമുച്ചയത്തിെൻറ നിർമാണം എത്രയുംവേഗം പൂർത്തിയാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. കെട്ടിടം പൊളിച്ചപ്പോൾ ഇവിടെയുണ്ടായിരുന്ന വ്യാപാരികളെ മേൽപാലത്തിന് അടിയിലേക്കാണ് മാറ്റിയത്. മെേട്രാ സൗന്ദര്യവത്കരണം പുരോഗമിക്കുന്നതിനാൽ ഈ വ്യാപാരികളെ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള സൗകര്യം നഗരസഭ ചെയ്തുകൊടുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നേത്ര ചികിത്സ ക്യാമ്പ് ആലുവ: പൊയ്ക്കാട്ടുശ്ശേരി പെരുമ്പിള്ളി ചാരിറ്റബിൾ ട്രസ്റ്റിെൻറ നേതൃത്വത്തിൽ പാലക്കാട് അഹല്യ ഐ കെയർ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന, തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തുന്നു. ഞായറാഴ്ച രാവിലെ 8.30 മുതൽ ഒരുമണി വരെ പൊയ്ക്കാട്ടുശ്ശേരി എൻ.എസ്.എസ് ഹാളിലാണ് ക്യാമ്പ്. ക്യാമ്പ് ദിവസം രാവിലെ എട്ടിന് രജിസ്ട്രേഷൻ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.