ഇൻറർ​െകാളീജിയറ്റ്​ ഫെസ്‌റ്റ്

ആലുവ: എടത്തല എം.ഇ.എസ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്‌റ്റഡീസ് കോമേഴ്സ് ഡിപ്പാർട്മ​െൻറും മാനേജ്മ​െൻറ് ഡിപ്പാർട്മ​െൻറും സംയുക്തമായി സംഘടിപ്പിക്കുന്ന ഇൻറർെകാളീജിയറ്റ് 'നയരത്ന-2018' ഇൗ മാസം 27, 28 തീയതികളിൽ നടക്കുമെന്ന് കോളജ് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യവസായിയും ധാത്രി ആയുർവേദിക് പ്രോഡക്ട്സി​െൻറ മാനേജിങ് ഡയറക്ടറുമായ ഡോ. എസ്. സജികുമാർ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക പരിപാടി ഗായകൻ അഫ്സൽ ഉദ്ഘാടനം ചെയ്യും. എം.ഇ.എസ് സംസ്‌ഥാന സെക്രട്ടറി എം. അലി, ജില്ല പ്രസിഡൻറ് ടി.എം. സക്കീർ ഹുസൈൻ, കോളജ് മാനേജിങ് സെക്രട്ടറി കെ.എം. ഖാലിദ്, പ്രിൻസിപ്പൽ പ്രഫ. എ. താജുദ്ദീൻ എന്നിവർ സംസാരിക്കും. ഹ്യൂമൻ റിസോഴ്സ് മാനേജ്മ​െൻറിലെ പുതിയ പ്രവണതകളെക്കുറിച്ച സെമിനാർ കുസാറ്റ് സ്കൂൾ ഓഫ് മാനേജ്മ​െൻറ് സ്‌റ്റഡീസ് അസി. പ്രഫ. ഡോ. ദേവി സൗമ്യജ നയിക്കും. സോഷ്യൽ അവയർനസ് പ്രോഗ്രാം, അഡ്വർടൈസിങ് മേക്കിങ്, ലുക്കിങ് ഇൻ ഫോർമൽസ്, മിറർ ഡാൻസ്, കോമേഴ്സ് ആൻഡ് മാനേജ്മൻറ് എക്സിബിഷൻ, ബെസ്‌റ്റ് മാനേജർ, മ്യൂസിക് ബാൻഡ്, ട്രഷർ ഹണ്ട്, ഡബ്സ്മാഷ് മത്സരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കോളജ് സെക്രട്ടറി കെ.എം. ഖാലിദ്, പ്രിൻസിപ്പൽ പ്രഫ. എ. താജുദ്ദീൻ, വൈസ് ചെയർമാൻ പി.കെ.എ. ജബ്ബാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. മതപ്രഭാഷണവും മജ്‍ലിസിന്നൂർ വാർഷികവും ആലുവ: ചുണങ്ങംവേലി തഖ്‌വ മസ്ജിദി‍​െൻറ ആഭിമുഖ്യത്തിൽ മതപ്രഭാഷണപരമ്പരയും മജ്‍ലിസിന്നൂർ വാർഷികവും സംഘടിപ്പിക്കും. എടത്തല എസ്.ഒ.എസിന് പിന്നിൽ ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ രാത്രി എട്ടിനാണ് പരിപാടി. ബുധനാഴ്ച പേങ്ങാട്ടുശ്ശേരി ജുമാമസ്ജിദ് ഇമാം ഷംസുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്യും. തഖ്‌വ മസ്ജിദ് പ്രസിഡൻറ് സി.കെ. വീരാസ് അധ്യക്ഷത വഹിക്കും. 'ഈസ നബിയുടെ ആഗമനം' വിഷയത്തിൽ മുഹമ്മദ് നദീർ ബാഖവി പേങ്ങാട്ടുശ്ശേരി പ്രഭാഷണം നടത്തും. മറ്റുദിവസങ്ങളിൽ മുഹമ്മദ് തൗഫീഖ് ബാഖവി പേഴക്കാപ്പിള്ളി, അബൂബക്കർ ഹുദവി മുണ്ടമ്പറമ്പ് എന്നിവർ പ്രഭാഷണം നടത്തും. വെള്ളിയാഴ്ച പ്രഭാഷണത്തെത്തുടർന്ന് നടക്കുന്ന മജ്‍ലിസിന്നൂറിനും ദുആ സമ്മേളനത്തിനും കെ.എം. ബഷീർ ഫൈസി ആലുവ, ഷറഫുദ്ദീൻ തങ്ങൾ ഫൈസി എന്നിവർ നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.