30 കോടിയുടെ മയക്കുമരുന്ന് കടത്ത്: എൻ.ഐ.എ സംഘം ഇന്ന് എത്തും

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി 30 കോടി രൂപയുടെ എം.ഡി.എം.എ എന്ന മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് എൻ.ഐ.എയും അന്വേഷിക്കുന്നു. ഇതി​െൻറ ഭാഗമായി എൻ.ഐ.എയുടെ സംഘം ബുധനാഴ്ച ആലുവയിലെത്തി എക്സൈസിൽനിന്ന് അന്വേഷണ വിവരങ്ങൾ ആരായും. കശ്മീരിലെ തീവ്രവാദികൾ വഴിയാണ് പാലക്കാട്ടേക്ക് എത്തുന്നതെന്ന് പിടിയിലായവരിൽനിന്ന് മൊഴി ലഭിച്ച സാഹചര്യത്തിലാണ് എൻ.ഐ.എ അന്വേഷണം നടത്തുന്നത്. പിടിയിലായ പാലക്കാട് സ്വദേശികളായ ഫൈസൽ, അബ്ദുൽസലാം എന്നിവരെ അങ്കമാലി കോടതി ആലുവ സബ്ജയിലിലേക്കാണ് റിമാൻഡ് ചെയ്തത്. കേസ് ജില്ല സെഷൻസ് കോടതിയിലേക്ക് കൈമാറും. അതിനുശേഷമായിരിക്കും ഇരുവരെയും വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എക്സൈസ് അപേക്ഷ നൽകും. ഇവരിൽനിന്ന് പിടിച്ചെടുത്ത മൂന്ന് മൊബൈൽ ഫോണിലെ കാളുകൾ സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാൻ സൈബർസെല്ലി​െൻറ സഹായവും തേടിയിട്ടുണ്ട്. കാബൂളിൽനിന്നും എത്തുന്ന മയക്കുമരുന്ന് നിരവധി ഇടനിലക്കാർ വഴിയാണ് കുവൈത്തിലേക്ക് എത്തിക്കുന്നത്. ഓരോ ഇടനിലക്കാർക്കും അവരവർ എത്തിക്കുന്ന സ്ഥലങ്ങളിൽ നേരിട്ടെത്തിയാണ് പ്രതിഫലം നൽകുന്നത്. ഇക്കാര്യത്തിൽ കൃത്യതയുണ്ടായിരുന്നതുകൊണ്ടു മാത്രമാണ് രഹസ്യവിവരങ്ങൾ ചോരാതിരുന്നത്. എന്നാൽ മയക്കുമരുന്ന് ആണെന്ന് വെളിപ്പെടുത്താതെ കുവൈത്തിലേക്ക് കൊണ്ടുപോകാൻ ഒരാളെ ഏൽപിക്കുകയും ഇയാൾ വിവരം കൈമാറുകയായിരുന്നു. പിടിയിലായവർ പത്തിലേറെ തവണയാണ് മയക്കുമരുന്ന് നെടുമ്പാശ്ശേരി വഴി കടത്തിയിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.