(പടം) തുറവൂർ: അഖിലേന്ത്യ ടീച്ചേഴ്സ് ഫെഡറേഷെൻറ ഗുരുേശ്രഷ്ഠ പുരസ്കാരം തുറവൂർ ഗവ. ടി.ഡി എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ എൻ.സി. വിജയകുമാറിന്. ൈപ്രമറി സ്കൂൾ വിഭാഗത്തിൽ പ്രധാനാധ്യാപകനുള്ള പുരസ്കാരമാണ് വിജയകുമാറിന് ലഭിച്ചത്. ദീർഘവീക്ഷണത്തോടെ സ്കൂളിൽ നടപ്പാക്കിയ പാഠ്യ, പാഠ്യേതര പ്രവർത്തനത്തിനും പൊതുവിദ്യാഭ്യാസ രംഗത്തെ പ്രവർത്തനത്തിനും നേതൃപരമായ പങ്കിനും കൂടിയുള്ളതാണ് അംഗീകാരം. വിദ്യാലയത്തിലും സമൂഹത്തിലും വ്യത്യസ്തവും പുതുമയുള്ളതുമായ പ്രവർത്തനങ്ങൾ നടത്തുക, വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുക, പൊതുവിദ്യാഭ്യാസ പരിശീലന പരിപാടിയിൽ നേതൃപരമായ പങ്ക് തുടങ്ങിയ അമ്പതോളം നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരം നൽകുന്നത്. അധ്യാപക ജീവിതത്തിൽ 34 വർഷം പിന്നിട്ട വിജയകുമാർ പെരുമ്പളം നോർത്ത് ഗവ. എൽ.പി സ്കൂളിന് സംസ്ഥാനതലത്തിൽ രണ്ട് തവണ മികവിനുള്ള പുരസ്കാരം നേടിക്കൊടുത്തു. രണ്ടുവർഷം പ്രഥമാധ്യാപകനായിരുന്ന മാവേലിക്കര വരേണിക്കൽ ഗവ. യു.പി സ്കൂളിൽ കുട്ടികളുടെ റേഡിയോ നടപ്പാക്കി. തുറവൂർ ഗവ. ടി.ഡി.എൽ.പി സ്കൂളിൽ ഈ അധ്യയനവർഷത്തിലാണ് പ്രധാനാധ്യാപകനായി എത്തിയത്. ഇതിനകം വിദ്യാർഥികൾക്കായി രണ്ട് ഡോക്യുമെൻററി നിർമിച്ചു. 'റേയ്സ് ഓഫ് ഗുഡ്നെസ്' ഡോക്യുമെൻററിക്ക് ഡൽഹി ബാലഭവനിൽ നടന്ന കുട്ടികളുടെ ദേശീയ സ്കൂൾ ചലച്ചിത്രമേളയിൽ മൂന്നാം സ്ഥാനം ലഭിച്ചു. സ്കൂളിൽ ജീവകാരുണ്യ പദ്ധതി എസ്.എം.സിയുടെ സഹകരണത്തോടെ നടപ്പാക്കി. ചികിത്സാസഹായം, ഭക്ഷ്യധാന്യങ്ങൾ എന്നിവ വിതരണം ചെയ്യുന്നു. സംസ്ഥാന തലത്തിൽ തന്നെ ആദ്യമായി സ്കൂളിെൻറ നേതൃത്വത്തിൽ ജനോത്സവം സംഘടിപ്പിച്ചു. എറണാകുളം കൂത്താട്ടുകുളം സ്വദേശിയാണ്. കുടുംബിനിയായ മായയാണ് ഭാര്യ. വിദ്യാർഥികളായ അർജുൻ എൻ. വിജയ്, അശ്വിൻ എൻ. വിജയ് എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.