അരൂർ: വ്യാപാരി വ്യവസായി ഏകോപനസമിതി ചന്തിരൂർ, അരൂർ യൂനിറ്റുകളുടെ നേതൃത്വത്തിൽ അരൂർ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ . അന്യായ ലൈസൻസ് ഫീ വർധന പിൻവലിക്കുക, തൊഴിൽ കരം കുറക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. മുഴുവൻ കടകളും ഉച്ചവരെ അടച്ചിട്ടാണ് ധർണ നടത്തിയത്. അരൂർ ബൈപാസ് കവലയിൽനിന്ന് ആരംഭിച്ച പ്രകടനം പഞ്ചായത്ത് ഓഫിസിന് മുന്നിലെത്തിയാണ് ധർണ നടത്തിയത്. ജില്ല ജനറൽ സെക്രട്ടറി വി. സബിൽരാജ് ധർണ ഉദ്ഘാടനം ചെയ്തു. യു.സി. ഷാജി അധ്യക്ഷത വഹിച്ചു. ജേക്കബ് ജോൺ, വർഗീസ് വല്യാക്കൽ, പി.ബി. പ്രോംലാൽ, വി. അമർനാഥ്, നസീർ പുന്നക്കൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.കെ. പുഷ്പൻ, കെ.എ. ജോളി, ടി.ബി. ഉണ്ണികൃഷ്ണൻ, ഏകോപനസമിതി ഭാരവാഹികളായ കെ.കെ. ബാലസുബ്രഹ്മണ്യൻ, ടി.കെ. അബ്ദുൽ കരീം, അഗസ്റ്റിൻ ബ്രിട്ടോ, ആർ.ഡി. രാധാകൃഷ്ണൻ, സി.വി. സുഗുണൻ, പി.എ. മുഹമ്മദ്, കെ.വി. രജി, കെ.എസ്. ബാദുഷ, കെ. ഭാർഗവൻ പിള്ള, എൻ.എൻ. സദൻ എന്നിവർ സംസാരിച്ചു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്: കേരള കോൺഗ്രസ് (എം) നിലപാട് നിർണായകം -ജോസ് കെ. മാണി ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) നിലപാട് നിർണായകമായിരിക്കുമെന്ന് പാർട്ടി വൈസ് ചെയർമാൻ ജോസ് കെ. മാണി എംപി. ചെങ്ങന്നൂരിൽ നടന്ന കേരള കോൺഗ്രസ് നേതൃയോഗത്തിൽ പങ്കെടുത്തശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉചിത സമയത്ത് ഉചിത തീരുമാനം കൈക്കൊള്ളും. മാർച്ച് 11ന് മുമ്പ് മുഴുവൻ മണ്ഡലങ്ങളിലും കൺെവൻഷനുകളും തുടർന്ന് നിയോജക മണ്ഡലം കൺെവൻഷനും ചേരും. നേതൃയോഗത്തിൽ പ്രസിഡൻറ് ടൈറ്റസ് ജി. വാണിയപ്പുരക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ വി.ടി. ജോസഫ്, ജേക്കബ് എബ്രഹാം സ്റ്റിയറിങ് കമ്മിറ്റി യംഗം ജെന്നിങ്സ് ജേക്കബ്, ജില്ല പ്രസിഡൻറ് ജേക്കബ് തോമസ് അരികുപുറം, വി.സി. ഫ്രാൻസിസ്, ടി.പി. ജോൺ, ഷിബു ഉമ്മൻ, സതീഷ് ചെന്നിത്തല, ചെറിയാൻ കുതിരവട്ടം വി. മാത്തുണ്ണി, കുഞ്ഞുകുഞ്ഞുമ്മ പറമ്പത്തൂർ, പ്രഫ. ഏലിക്കുട്ടി കുര്യാക്കോസ്, ഹാൻസി മാത്യു, ഗീത സുരേന്ദ്രൻ, ഡോ. സാബു പി. സാമുവൽ, എബ്രഹാം ഇഞ്ചക്കലോടിൽ, സോജൻ വർഗീസ്, ജോൺ മാത്യു മുല്ലശ്ശേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.