അമ്പലപ്പുഴ: സ്വകാര്യബസ് സമരംമൂലം വലഞ്ഞ കഞ്ഞിപ്പാടത്തെ ജനങ്ങളെ കെ.എസ്.ആർ.ടി.സിയും അവഗണിക്കുന്നതായി പരാതി. ആലപ്പുഴയിൽനിന്ന് കഞ്ഞിപ്പാടത്തേക്ക് സ്വകാര്യബസ് മാത്രമാണ് ആശ്രയം. സമരക്കാലത്ത് ദുരിതം അനുഭവിച്ച ജനം കെ.എസ്.ആർ.ടി.സി സ്ഥിരം സർവിസ് തുടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വല്ലപ്പോഴും മാത്രം ബസ് അയച്ച് കെ.എസ്.ആർ.ടി.സി ഒളിച്ചോടുകയായിരുന്നെന്നാണ് ആക്ഷേപം. കഞ്ഞിപ്പാടത്തുനിന്ന് 100 രൂപയോളം മുടക്കി സ്വകാര്യവാഹനങ്ങളെയും ഓട്ടോയെയും ആശ്രയിച്ച് വളഞ്ഞവഴി ദേശീയപാതയിലും തിരിച്ചും എത്തുന്നവരുണ്ട്. കഴിഞ്ഞദിവസം പ്രതിഷേധം ഉയർന്നപ്പോൾ ആലപ്പുഴ ഡിപ്പോയിൽനിന്ന് കഞ്ഞിപ്പാടത്തേക്ക് സർവിസ് തുടങ്ങി. സ്വകാര്യബസ് സമരം പിൻവലിച്ചതിനാൽ ഇത് എത്ര ദിവസം ഉണ്ടാകുമെന്ന് സംശയമാണ്. 1987ൽ കെ. കരുണാകരൻ മന്ത്രിസഭയിലെ എൻ. സുന്ദരൻ നാടാർ ഗതാഗത മന്ത്രിയായിരുന്ന കാലത്ത് അമ്പലപ്പുഴ എം.എൽ.എയായിരുന്ന വി. ദിനകരെൻറ നിവേദനത്തെത്തുടർന്നാണ് ആലപ്പുഴ-കഞ്ഞിപ്പാടം റൂട്ടിൽ ആദ്യമായി കെ.എസ്.ആർ.ടി.സി സർവിസ് തുടങ്ങിയത്. പിന്നീട് ഈ റൂട്ടിൽ സ്വകാര്യബസുകൾക്ക് പെർമിറ്റ് അനുവദിക്കുകയായിരുന്നു. സ്വകാര്യബസുകളുടെ മിന്നൽ പണിമുടക്കും തർക്കങ്ങളുംമൂലം യാത്രക്കാർ ബുദ്ധിമുട്ടാറുണ്ട്. രാത്രി വളഞ്ഞവഴിയിൽ സർവിസ് നിർത്തുന്നതും പതിവാണ്. കെ.വി.എം ആശുപത്രി സമരം ഒത്തുതീർപ്പാക്കണം -സി.ഐ.ടി.യു ചേർത്തല: കെ.വി.എം ആശുപത്രിയിലെ നഴ്സുമാർ മാസങ്ങളായി നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സി.ഐ.ടി.യു ജില്ല പ്രസിഡൻറ് പി.പി. ചിത്തരഞ്ജനും സെക്രട്ടറി ആർ. നാസറും ആവശ്യപ്പെട്ടു. പ്രശ്നം നേരേത്ത ചർച്ച ചെയ്ത് പരിഹരിക്കാൻ കഴിയുമായിരുന്നു. സംഘടനനേതാക്കളുടെ സമീപനമാണ് വിഷയം വഷളാക്കിയത്. മാനേജ്മെൻറിെൻറ പിടിവാശിയും ഉപേക്ഷിക്കണം. സമരം മുന്നോട്ടുപോയാൽ ആശുപത്രി അടച്ചിടുമെന്ന മാനേജ്മെൻറ് നിലപാട് മാറണം. ജീവനക്കാരുടെ തൊഴിൽ സംരക്ഷിക്കാനും മിതമായ നിരക്കിൽ ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനും സർക്കാറിെൻറ അടിയന്തര ഇടപെടൽ അനിവാര്യമാെണന്ന് നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.