ആലപ്പുഴ: അബ്ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യാവസ്ഥ ഗുരുതരമായതിനാൽ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് പി.ഡി.പി പ്രവർത്തകർ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി ജി.സുധാകരനും നിവേദനം നൽകി. ആവശ്യമായ ഇടപെടൽ നടത്താമെന്ന് കോടിയേരി ഉറപ്പുനൽകി. മഅ്ദനിയുടെ ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടി കർണാടക മുഖ്യമന്ത്രിക്ക് കത്തയക്കുമെന്ന് മന്ത്രി അറിയിച്ചതായി സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ടി.എം. രാജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.