വിദ്യാഭ്യാസ ആനുകൂല്യം: മുഖ്യമന്ത്രിക്ക്​ കെ.എൽ.സി.എയുടെ പരാതി

കൊച്ചി: സംസ്ഥാനത്ത് ഒ.ബി.സി വിഭാഗത്തി​െൻറയും മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെയും ആനുകൂല്യ തുകയും വാർഷിക വരുമാനപരിധിയും തമ്മിൽ വിവേചനമുള്ളതായി കാണിച്ച് കെ.എൽ.സി.എ സംസ്ഥാന സമിതി മുഖ്യമന്ത്രിക്കും പിന്നാക്ക വിഭാഗ കമീഷനും പരാതി നൽകി. ഒ.ബി.സി വിഭാഗത്തിൽപെട്ട വിദ്യാർഥികൾ സ്കോളർഷിപ്പിന് അർഹരാകണമെങ്കിൽ 1 ലക്ഷം രൂപയാണ് വാർഷിക വരുമാനപരിധി. അതേസമയം അതേ കോഴ്സുകളിൽ തന്നെ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ് ലഭിക്കാൻ വാർഷിക വരുമാന പരിധി 2 ലക്ഷമാണ്. ഒ.ബി.സി വിഭാഗത്തിൽപെടുന്ന വിദ്യാർഥികൾക്കും മുന്നോക്ക വിഭാഗ വിദ്യാർഥികളുടെതിന് സമാനമായ വാർഷിക വരുമാനപരിധി നിശ്ചയിക്കണമെന്നും, ഇരു വിഭാഗങ്ങളുടെയും സ്കോളർഷിപ് തുക സമാനമാക്കണമെന്നുമാണ് ആവശ്യം. കെ.എൽ.സി.എ പ്രസിഡൻറ് ആൻറണി നെറോണ, ജന. സെക്രട്ടറി ഷെറി ജെ. തോമസ് എന്നിവരാണ് പരാതി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.