കുഫോസില്‍ 276 വിദ്യാർഥികള്‍ക്ക് ബിരുദം നൽകി

കൊച്ചി: മത്സ്യവ്യവസായ മേഖലയില്‍ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭകരായി ഫിഷറീസ് ബിരുദധാരികള്‍ മാറണമെന്ന് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എന്‍.എസ്. റാത്തോര്‍. പനങ്ങാട് കേരള ഫിഷറീസ്- സമുദ്ര പഠന സർവകലാശാലയില്‍ (കുഫോസ്) നാലാമത് ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം‍. 2016-'17 അധ്യയന വര്‍ഷം കുഫോസില്‍നിന്ന് വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കിയ 276 വിദ്യാർഥികള്‍ക്ക് വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദ്രന്‍ ബിരുദങ്ങള്‍ സമ്മാനിച്ചു. കുഫോസ് ഗവേണിങ് കൗണ്‍സില്‍ അംഗം എ.എൻ. ഷംസീര്‍ എം.എല്‍.എ, സെനറ്റ് അംഗം എം. സ്വരാജ് എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഡീന്‍മാരായ ഡോ. കെ. ഗോപകുമാര്‍, ഡോ. എം.ആര്‍. ഭൂപേന്ദ്രനാഥ്, ഡോ. കെ. വാസുദേവന്‍, ഡോ. എന്‍.ആര്‍. മേനോന്‍, പ്രഫ. എസ്. ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു. രജിസ്ട്രാര്‍ ഡോ. വി.എം. വിക്ടര്‍ ജോർജ് ചടങ്ങിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.